Latest NewsNewsIndia

യുവതി ചെരിപ്പൂരി അടിച്ചതിന്റെ ദേഷ്യത്തില്‍ ഭര്‍ത്താവിനെ കൊന്ന് അക്രമി സംഘത്തിന്റെ പ്രതികാരം

തന്നെ ശല്യം ചെയ്തതിനാണ് ഒരു കൂട്ടം അക്രമികളെ ചന്ദ്രശേഖറിന്റെ ഭാര്യ ശ്വേത ചെരുപ്പൂരി അടിച്ചത്

ബംഗളൂരു: യുവതി ചെരിപ്പൂരി അടിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി അക്രമി സംഘത്തിന്റെ പ്രതികാരം. കര്‍ണാടകയിലെ യെലഹങ്കയ്ക്ക് സമീപമാണ് ഞെട്ടിക്കുന്ന സംഭവം. കൊണ്ടപ്പ ലേഔട്ടില്‍ താമസിക്കുന്ന ചന്ദ്രശേഖര്‍ (33) ആണ് മരിച്ചത്. വീടിന്റെ ടെറസില്‍ നില്‍ക്കുകയായിരുന്ന ചന്ദ്രശേഖറിനെ ആന്ധ്രാപ്രദേശിലെ ഹിന്ദുപുരില്‍ നിന്നെത്തിയ അക്രമി സംഘമാണ് കൊലപ്പെടുത്തിയത്.

Read Also: കൊറിയര്‍ വഴി ലഹരി ഗുളിക കടത്തൽ : പിടിച്ചെടുത്തത് രണ്ടായിരം ഗുളികകള്‍, രണ്ട് പേർ അറസ്റ്റിൽ

തന്നെ ശല്യം ചെയ്തതിനാണ് ഒരു കൂട്ടം അക്രമികളെ ചന്ദ്രശേഖറിന്റെ ഭാര്യ ശ്വേത ചെരുപ്പൂരി അടിച്ചത്. പിന്നാലെയായിരുന്നു കൊല. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

കൊല്ലപ്പെട്ട ചന്ദ്രശേഖറും ഭാര്യയും ഹിന്ദുപുരിലെ പെഡിഹട്ടി ഗ്രാമത്തില്‍ നിന്നു ആറ് മാസം മുമ്പാണ് ബെംഗളൂരുവിലേക്ക് താമസം മാറിയത്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

തന്നെ ശല്യം ചെയ്ത സംഘത്തിനെതിരെ ശ്വേത പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയും സംഘവും തമ്മിലുള്ള പ്രശ്നം പൊലീസ് സ്റ്റേഷനില്‍ വച്ച് ഒത്തുതീര്‍പ്പാക്കിയ ശേഷം കാലിലെ ചെരുപ്പൂരി അക്രമികളെ അടിക്കാന്‍ യുവതിയോട് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് യുവതി ചെരുപ്പൂരി അടിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതല്‍ അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button