Latest NewsKeralaNews

ഗവർണർക്കെതിരെ പ്രതിഷേധ പരിപാടികൾ ശക്തമാക്കാൻ എൽഡിഎഫ്

തിരുവനന്തപുരം: ഗവർണർക്കെതിരെ പ്രതിഷേധ പരിപാടികൾ ശക്തമാക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. 9 വൈസ് ചാൻസിലർമാരോട് രാജി സമർപ്പിക്കാനാവശ്യപ്പെട്ട ഗവർണറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘വിജയം കോഹ്‌ലിയുടെ മാത്രമായി കാണുന്നവരാണോ നിങ്ങള്‍? ക്രിക്കറ്റിന്റെ ബാലപാഠം പോലും അറിയാതെ പോയോ നിങ്ങൾക്ക്?’

ഇതിന്റെ ഭാഗമായി ഒക്ടോബർ 25, 26 തീയതികളിൽ സംസ്ഥാനത്തെമ്പാടും പ്രതിഷേധ പ്രകടനങ്ങൾ നടത്തണം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം വലിയ കുതിപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടമാണിത്. നാക് (NAAC) പരിശോധനയിൽ കേരളത്തിന്റെ സർവ്വകലാശാലകൾ ഉന്നത നിലവാരം പുലർത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മികച്ച അംഗീകാരമാണ് ലഭിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മൂന്ന് കമ്മീഷനുകൾ നിയോഗിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുവെച്ച ശുപാർശകൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് വൈസ് ചാൻസിലർമാരോട് ഗവർണർ രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖല കൈപ്പിടിയിലാക്കുക എന്ന സംഘപരിവാറിന്റെ അജണ്ട ശക്തമായി പ്രതിരോധിക്കുകയും മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കേരളം മുന്നോട്ടുപോകുകയാണ്. ഇതിനെ തടയിടാൻ ആർഎസ്എസ് നൽകുന്ന തിട്ടൂരങ്ങൾക്കനുസരിച്ച് ഗവർണർ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഇത്തരം നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം കേരളത്തെ സ്നേഹിക്കുന്ന മുഴുവൻ ജനവിഭാഗങ്ങളിൽ നിന്നും ഉയർന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗവർണർ ഇല്ലാത്ത അധികാരമുപയോഗിച്ച് സംഘപരിവാറിന്റെ തിട്ടൂരങ്ങൾ നടപ്പിലാക്കുന്നത് അനുവദിക്കാനാകില്ല. അത്തരം നീക്കങ്ങൾ പ്രതിരോധിക്കുന്നതിനായ് വിശാലമായ ജനകീയ മുന്നേറ്റം ഉയർത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ബന്ധുവായ പെൺകുട്ടിയെ അഞ്ച് വർഷത്തോളം പീഡിപ്പിച്ചു: രണ്ട് ഭാര്യമാരുള്ള പോലീസുകാരനെതിരെ കേസെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button