Latest NewsNewsInternational

ഫിലിപ്സ് 4000 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂഡല്‍ഹി: ഗ്ലോബല്‍ ടെക്‌നോളജി കമ്പനിയായ ഫിലിപ്‌സ് 4000 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു. ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുന്നതിനുമായാണ് നടപടിയെന്ന് കമ്പനി അതിന്റെ മൂന്നാം പാദ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് അറിയിച്ചു.

Read Also: ‘മദ്യം കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ആദ്യ അഞ്ചില്‍ പോലുമില്ല’ഗവര്‍ണര്‍ സ്വയം പരിഹാസ്യനാകരുത്

മൂന്നാം പാദത്തിലെ വിപണിയില്‍ കമ്പനിയുടെ പ്രവര്‍ത്തനത്തിനും ഉത്പന്നങ്ങളുടെ വിതരണത്തിനും വെല്ലുവിളികള്‍ നേരിടേണ്ടി വന്നുവെന്ന് ഫിലിപ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. 4.3 മില്യണ്‍ യൂറോയുടെ വിപണനമാണ് കമ്പനിക്ക് ഈ പാദത്തില്‍ ഉണ്ടായത്. വിപണനത്തില്‍ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

‘4000 ഓളം ജീവനക്കാരെ ഒഴിവാക്കുക എന്നത് കഠിനമായ തീരുമാനമാണ്. പക്ഷേ, അത് അടിയന്തരമായി സ്വീകരിക്കേണ്ടതുമാണ്. ഇത് നിസ്സാരമായി കാണുന്നില്ല. ഈ നടപടി ബാധിക്കുന്ന പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് തന്നെ ഇത് നടപ്പാക്കും’, ഫിലിപ്‌സ് സി.ഇ.ഒ റോയ് ജേക്കബ്‌സ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button