CinemaLatest NewsNewsIndiaEntertainment

രശ്മിക മന്ദാനയോട് തനിക്ക് ക്രഷ് ഉണ്ടെന്ന് നന്ദമുരി ബാലകൃഷ്ണ: അമ്പരന്ന് ആരാധകർ

തെലുങ്ക് സിനിമയിലെ സൂപ്പർതാരമാണ് നന്ദമുരി ബാലകൃഷ്ണ. തെലുഗ് വ്യവസായത്തിൽ ഏറ്റവും അധികം പണം വാരി പടങ്ങൾ ഉള്ളത് ബാലയ്യയ്ക്കാണ്. മാസ് മസാല പടങ്ങളാണ് അദ്ദേഹം ചെയ്യാറുള്ളത്. താരത്തിന് ഇപ്പോഴും നിരവധി ആരാധകരുണ്ട്. താരം അഭിനയിച്ച ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അഖണ്ഡ എന്ന ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയമായിരുന്നു. ഇപ്പോഴിതാ, തനിക്ക് തെലുങ്കിലെ യുവതാരമായ ഒരാളായോട് ക്രഷ് ഉണ്ടെന്ന് പറയുകയാണ് ബാലയ്യ.

ഇദ്ദേഹം അടുത്തു ഉള്ളപ്പോൾ സംസാരിക്കുവാൻ പോലും പലർക്കും പേടിയാണ്. കാരണം വളരെ പെട്ടെന്ന് മുൻശുണ്ട്ടി എടുക്കുന്ന ഒരു വ്യക്തിയാണ് ബാലയ്യ. പലരോടും അദ്ദേഹം ദേഷ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ വീഡിയോ യൂട്യൂബിൽ ലഭ്യമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഉള്ളിൽ സ്നേഹം മാത്രമാണെന്ന് ആരാധകർ പറയുന്നത്. രണ്ട് യുവതാരങ്ങൾ ഇദ്ദേഹത്തോട് ചോദിച്ച ചോദ്യവും അതിന് ഇദ്ദേഹം നൽകിയ മറുപടിയുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. താങ്കളുടെ ക്രഷ് ആരാണ് എന്നായിരുന്നു ഇദ്ദേഹത്തോട് യുവതാരങ്ങൾ ചോദിച്ചത്. ഒട്ടും മടിയില്ലാതെ ഇദ്ദേഹം അതിന് ഉത്തരവും നൽകി.

രശ്മിക മന്ദാന എന്നായിരുന്നു ബാലകൃഷ്ണ ചോദ്യത്തിന് നൽകിയ ഉത്തരം. ഉത്തരം കേട്ട് എല്ലാവരും അമ്പരന്നിരിക്കുകയാണ്. എങ്കിലും തന്റെ ക്രഷ് ആരാണെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇതോടെ രശ്മികയുടെ ക്രഷ് ആരായിരിക്കുമെന്നാണ് ആരാധകർ അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button