Latest NewsKeralaNews

ആൺസുഹൃത്തിനൊപ്പം രക്ഷപ്പെടാൻ ശ്രമം: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് പുറത്ത് കടന്ന പെൺകുട്ടികളെ കണ്ടെത്തി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പുറത്ത് കടന്ന പെൺകുട്ടികളെ കണ്ടെത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. പെൺകുട്ടികളിൽ ഒരാളുടെ ആൺ സുഹൃത്തിനൊപ്പം കൊച്ചിക്ക് പോകാനായിരുന്നു ഇവരുടെ ശ്രമം. ഇതിനിടെയാണ് ഇവർ പിടിയിലാകുന്നത്.

Read Also: എടപ്പാൾ നഗരത്തിൽ പൊട്ടിത്തെറി: റൗണ്ട് എബൗട്ടിന്റെ ഒരുഭാഗം തകർന്നു

കോഴിക്കോട് സ്വദേശികളായ 17, 20 വയസ് പ്രായമുള്ള പെൺകുട്ടികളാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും കടന്നു കളഞ്ഞത്. അതേസമയം നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ രൂപ രേഖ പാലക്കാട് ഐ ഐ ടി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പദ്ധതി പെട്ടെന്ന് നടപ്പാക്കാൻ ഐ ഐ ടിക്ക് ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഐഐടിയിലെ വിദഗ്ധ സംഘം കുതിരവട്ടത്തെത്തി പരിശോധന നടത്തി. നിർമ്മിത ബുദ്ധി ഉപയോഗിച്ച് രോഗികളെ നിരന്തരം നിരീക്ഷിച്ച് അവരുടെ മാറ്റങ്ങൾ മനസിലാക്കുകയാണ് ചെയ്യുക. ഡീപ് ന്യൂറൽ നെറ്റ് വർക്ക് ഉപയോഗിച്ചുള്ള പഠനത്തിലൂടെ രോഗികളുടെ അക്രമ വാസന, ചാടിപ്പോകാനുള്ള ആഗ്രഹം തുടങ്ങിയവ മുൻകൂട്ടി അറിയാൻ കഴിയും. വാർഡുകളിൽ ക്യാമറ സ്ഥാപിക്കാനാണ് അധികൃതരുടെ നീക്കം.

Read Also: സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാന ലക്ഷ്യം, വരും നാളുകളില്‍ കടുത്ത തീരുമാനം ഉണ്ടാകും: ഋഷി സുനക്

shortlink

Related Articles

Post Your Comments

Related Articles


Back to top button