Latest NewsNewsIndia

കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം: യുവാവിനെ ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

ഗാസിയാബാദ്: കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നടന്ന സംഭവത്തിൽ 35 വയസുള്ള യുവാവാണ് കൊല്ലപ്പെട്ടത്.

രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയ യുവാവിനെ കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്, പ്രതികൾ ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതിയും സുഹൃത്തുക്കളും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

ഹിജാബ് ധരിച്ച ഒരു സ്ത്രീയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹമുണ്ട്: അസദുദ്ദീൻ ഒവൈസി

ആക്രമണത്തിൽ പരിക്കേറ്റ യുവാവിനെ ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button