ThiruvananthapuramKeralaNattuvarthaLatest NewsNews

കഞ്ചാവും മയക്കുമരുന്നുമായി ദമ്പതികൾ അറസ്റ്റിൽ

വഴിച്ചാല്‍ നുള്ളിയോട് സ്വദേശികളായ ഷാഹുല്‍ ഹമീദും ഭാര്യ ഷംനയുമാണ് അറസ്റ്റിലായത്

പാറശ്ശാല: കഞ്ചാവും മയക്കുമരുന്നുമായി ദമ്പതികൾ പൊലീസ് പിടിയിൽ. വഴിച്ചാല്‍ നുള്ളിയോട് സ്വദേശികളായ ഷാഹുല്‍ ഹമീദും ഭാര്യ ഷംനയുമാണ് അറസ്റ്റിലായത്.

നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.പി ഷാജഹാന്റെ നേതൃത്വത്തിൽ കുടപ്പനമൂടിന് സമീപം നുള്ളിയോട് ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 25 ഗ്രാം കഞ്ചാവും ഒമ്പത് മയക്കുമരുന്ന് ഗുളികകളും കണ്ടെടു​ത്തു. പ്രതികളെ തൊണ്ടി സാധനങ്ങൾ സഹിതം കാട്ടാക്കട റേഞ്ച് ഓഫീസിലേക്ക് കൈമാറി.

Read Also : കണ്ണിന്റെ ആരോഗ്യവും കാഴ്ചശക്തിയും മെച്ചപ്പെടുത്താൻ ക്യാരറ്റ്

പ്രിവന്റീവ് ഓഫീസര്‍ ജി. സുനില്‍രാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ അര്‍ജുന്‍, യു കെ. ലാല്‍കൃഷ്ണ, അനീഷ്‌കുമാര്‍, എൻ. സുഭാഷ് കുമാര്‍, വി. വിജേഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഹരിത മോഹന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ദമ്പതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button