Latest NewsNewsBusiness

ഇന്ത്യൻ വിപണിയിൽ അതിവേഗം വളർച്ച നേടി സ്പ്രൈറ്റ്

ആഗോളതലത്തിൽ കൊക്കക്കോളയുടെ അഞ്ചാമത്തെ വിപണി കൂടിയാണ് ഇന്ത്യ

ഇന്ത്യൻ വിപണിയെ അതിവേഗം കീഴടക്കി സ്പ്രൈറ്റ്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ വിപണിയിൽ ബില്യൺ ഡോളർ ബ്രാൻഡായാണ് സ്പ്രൈറ്റ് ഉയർന്നത്. സ്പ്രൈറ്റിന്റെ വളർച്ചയെ കുറിച്ച് മാതൃ കമ്പനിയായ കൊക്കകോളയാണ് വിവരങ്ങൾ പുറത്തുവിട്ടത്. നടപ്പു സാമ്പത്തിക വർഷം കൊക്കകോളയുടെ അറ്റാദായം വർദ്ധിക്കാൻ സ്പ്രൈറ്റ് പ്രത്യേക പങ്കുവഹിച്ചിട്ടുണ്ട്. നാരങ്ങയുടെ രുചിയിലുള്ള ശീതള പാനീയമായ സ്പ്രൈറ്റിന് ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആവശ്യക്കാരാണ് ഉള്ളത്. കൂടാതെ, ആഗോളതലത്തിൽ കൊക്കക്കോളയുടെ അഞ്ചാമത്തെ വിപണി കൂടിയാണ് ഇന്ത്യ.

കണക്കുകൾ പ്രകാരം, തിരിച്ചു നൽകേണ്ട ഗ്ലാസ് ബോട്ടിലുകളുടെയും, ഒറ്റ തവണ ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകളുടെയും വിതരണം വൻ തോതിൽ ഉയർന്നിട്ടുണ്ട്. ഏകദേശം 2.5 ബില്യൺ ഇടപാടുകളാണ് ഇന്ത്യയിൽ കുറഞ്ഞ കാലയളവുകൊണ്ട് നടന്നിട്ടുള്ളത്. ‘ഇന്ത്യൻ വിപണിയിൽ കമ്പനിക്ക് അതിവേഗം വളർച്ച കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഉൽപ്പാദനത്തിന്റെയും വിതരണത്തിന്റെയും ആക്കം കൂട്ടിയതോടെ നിരവധി വിപണി സാധ്യതകളാണ് ഉണ്ടായിട്ടുള്ളത്’, കൊക്കക്കോള കമ്പനി ചെയർമാനും സിഇഒയുമായ ജെയിംസ് ക്വിൻസി പറഞ്ഞു.

Also Read: കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം: യുവാവിനെ ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button