KeralaLatest NewsNews

അദാനി ഇവിടെ വരരുത്, പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി നടന്‍ അലന്‍സിയര്‍

നന്മയുടെ പക്ഷത്ത് നില്‍ക്കേണ്ട ഇടതുപക്ഷം വിഴിഞ്ഞം സമരം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭം നൂറിൽ അധികം ദിവസം പിന്നിടുകയാണ്. പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ അലന്‍സിയര്‍.

read also: ബാങ്കിൽ അടയ്ക്കാനായി കൊണ്ടുവന്ന പണത്തിൽ കള്ളനോട്ടുകൾ കണ്ടെത്തി : 54കാരൻ പിടിയിൽ

നന്മയുടെ പക്ഷത്ത് നില്‍ക്കേണ്ട ഇടതുപക്ഷം വിഴിഞ്ഞം സമരം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്ന് നടന്‍ പറഞ്ഞു. സമരം കണ്ടില്ലെന്ന് നടിക്കുന്നത് ഇടതുപക്ഷത്തിന് ഭൂഷണമല്ല. നന്മയുടെയും ഹൃദയത്തിന്റെയും പാവങ്ങളുടെയും പക്ഷത്ത് നില്‍ക്കേണ്ട ഇടതുപക്ഷം ഈ പാവങ്ങള്‍ക്കൊപ്പം നില്‍ക്കണം. അദാനി ഇവിടെ വരരുത്. വിഴിഞ്ഞം തീരം നമുക്ക് വേണം. പള്ളി വേണ്ട, അച്ചന്‍മാര്‍ വേണ്ട, കന്യാസ്ത്രീകള്‍ വേണ്ട. ഈ മണ്ണില്‍ ജീവിക്കാനുള്ള അവകാശം തീരദേശവാസികള്‍ക്കാണ്’ എന്നും അലന്‍സിയര്‍ പറഞ്ഞു. എന്നാല്‍, തങ്ങള്‍ക്ക് തീരവും, പള്ളിയും, അച്ചന്മാരും വേണമെന്ന് പ്രസംഗത്തിനിടയിൽ സമരക്കാര്‍ അലന്‍സിയറോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button