KasargodLatest NewsKeralaNattuvarthaNews

ബൈക്കിലും കാറിലും മയക്കുമരുന്ന് കടത്താൻ ശ്രമം: നാലുപേർ അറസ്റ്റിൽ

നെല്ലിക്കട്ട പൈക്ക റോഡിലെ മുഹമ്മദ് ആസിഫ് (28), അര്‍ളടുക്കയിലെ മുഹമ്മദ് സാദിഖ് (39), ആര്‍.ഡി നഗര്‍ മീപ്പുഗുരിയിലെ മുഹമ്മദ് ഷെര്‍വാനി (29) എന്നിവരാണ് പൊലീസ് പിടിയിലായത്

കാസര്‍​ഗോഡ്: ബൈക്കിലും കാറിലും കടത്തുകയായിരുന്ന മയക്കുമരുന്നുമായി രണ്ടിടത്തുനിന്നായി നാലുപേർ അറസ്റ്റിൽ. നെല്ലിക്കട്ട പൈക്ക റോഡിലെ മുഹമ്മദ് ആസിഫ് (28), അര്‍ളടുക്കയിലെ മുഹമ്മദ് സാദിഖ് (39), ആര്‍.ഡി നഗര്‍ മീപ്പുഗുരിയിലെ മുഹമ്മദ് ഷെര്‍വാനി (29) എന്നിവരാണ് പൊലീസ് പിടിയിലായത്.

ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ബൈക്കില്‍ എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നതിനിടെ മൂന്ന് പേരെ വിദ്യാനഗര്‍ സി.ഐ അനില്‍ കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. വിദ്യാനഗര്‍ എസ്.ഐ കെ. പ്രശാന്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രതാപന്‍, നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. നെല്ലിക്കട്ട ഭാഗത്ത് നിന്ന് ചെര്‍ക്കള ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് പൊലീസ് പരിശോധിക്കുകയായിരുന്നു. സീറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ 4.1 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read Also : കേരളത്തിലെ മയക്കുമരുന്ന് വ്യാപാരത്തിനെതിരെ കേരളപിറവി ദിനത്തില്‍ സിപിഎം മനുഷ്യച്ചങ്ങല സൃഷ്ടിക്കും: മന്ത്രി ആര്‍ ബിന്ദു

പാറക്കട്ടയില്‍ വ്യാഴാഴ്ച രാവിലെ നടന്ന വാഹന പരിശോധനയിലാണ് കാര്‍ യാത്രക്കാരനായ പാറക്കട്ട ആര്‍.ഡി. നഗറിലെ പി.എ. സിനാന്‍ (30) എം.ഡി.എം.എയുമായി പിടിയിലായത്. കാറിൽ നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തു. കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button