Latest NewsKeralaNews

കേരളപ്പിറവി: ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

തിരുവനന്തപുരം: 1956 നവംബർ ഒന്നിന് സ്വതന്ത്ര സംസ്ഥാനമായി കേരളം പിറന്നതിന്റെ ഓർമയ്ക്കായാണ് എല്ലാവർഷവും നവംബർ ഒന്നിന് കേരളപ്പിറവി ദിനം ആഘോഷിക്കുന്നത്. 1947-ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായെങ്കിലും കേരളം വിഘടിച്ച് നിൽക്കുകയായിരുന്നു. ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളും ശക്തിപ്പെട്ടതോടെ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ എന്നിവ കൂട്ടിച്ചേർത്ത് 1956 നവംബർ ഒന്നിനാണ് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്.

Read Also: കളിക്കുന്നതിനിടെ അബദ്ധവശാൽ തോർത്ത് കഴുത്തിൽ കുരുങ്ങി പത്തുവയസുകാരന് ദാരുണ മരണം

നവംബർ ഒന്നിന് ചിത്തിര തിരുനാൾ മഹാരാജാവ് തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്ത് നിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖന് പകരം ബി രാമകൃഷ്ണറാവു ആദ്യ ഗവർണറായി. 1957 ഫെബ്രുവരി 28-ന് സംസ്ഥാനത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. തുടർന്ന് ഇഎംഎസിന്റെ നേതൃത്വത്തിൽ ആദ്യത്തെ സർക്കാർ അധികാരമേറ്റു. സംസ്ഥാന രൂപീകരണഘട്ടത്തിൽ അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് 14 ആയി ഉയർന്നു.

Read Also: കോഴിക്കോട് കുറുനരിയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button