KeralaLatest NewsNews

കോഴിക്കോട് വ്യാപാരി അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു പ്രതികൾക്കെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്

കോഴിക്കോട്:  താമരശ്ശേരിയിലെ വ്യാപാരി അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ട് പ്രതികൾക്കെതിരെ പോലീസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി. പ്രധാന പ്രതികളായ അലി ഉബൈറാൻ, നൗഷാദ് അലി എന്നിവർക്കായാണ് ലുക്ക്‌ നോട്ടീസ് ഇറക്കിയത്. അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയതിലെ ആസൂത്രകർ ഇവരാണെന്ന് പോലീസ് വ്യക്തമാക്കി. മറ്റുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

കേസിൽ ഒരാൾ നേരത്തെ അറസ്റ്റിലായിരുന്നു. മലപ്പുറം പുത്തനത്താണി സ്വദേശി മുഹമ്മദ് ജൗഹറാണ് അറസ്റ്റിലായത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്.

കാറിലെത്തിയ സംഘമാണ് സ്‌കൂട്ടർ യാത്രക്കാരനായ താമരശ്ശേരി അവേലം സ്വദേശി മുരിങ്ങാം പുറായിൽ അഷ്റഫിനെ (55) താമരശ്ശേരി -മുക്കം റോഡിൽ വെഴുപ്പൂർ സ്കൂളിന് സമീപം വച്ച് തട്ടിക്കൊണ്ട് പോയത്. ടാറ്റാ സുമോയിലും, മറ്റൊരു കാറിലുമായെത്തിയ സംഘമാണ് സ്കൂട്ടർ തടഞ്ഞു നിർത്തി യാത്രക്കാരനെ കാറിലേക്ക് കയറ്റിയത്.

അഷ്റഫിനെ തട്ടികൊണ്ടു പോകാൻ ഉപയോഗിച്ച ഈ വാഹനം ഓടിച്ചത് അറസ്റ്റിലായ മുഹമ്മദ് ജൌഹറാണെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതിലും ഇയാൾക്ക് പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം കഴിഞ്ഞിട്ടും അഷ്റഫിനെ കുറിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button