KeralaLatest NewsNews

സംസ്ഥാനത്ത് വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കോട്ടയത്ത് പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്

കോട്ടയം : കോട്ടയം ജില്ലയിലെ മീനച്ചില്‍ പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു.

Read Also:കശ്മീരുമായി ബന്ധപ്പെട്ട് നെഹ്റു ചെയ്ത മണ്ടത്തരങ്ങൾ തിരുത്തിയത് മോദി: കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി

ഇതിന് പുറമെ പത്തു കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. കുടാതെ ഇവിടങ്ങളിലെ പന്നി മാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനം എന്നിവ നിര്‍ത്തിവെയ്ക്കാനും ഉത്തരവായി. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ദ്രുതകര്‍മ്മസേനയെയും രൂപീകരിച്ചു.

ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കോട്ടയത്ത് പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ താറാവുകളെ കൊന്ന് തുടങ്ങി. രണ്ടായിരത്തോളം താറാവുകളെയാണ് ഹരിപ്പാട് കൊല്ലുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button