PathanamthittaLatest NewsKeralaNattuvarthaNews

മ​ക​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രിക്കവെ ടി​പ്പ​ർ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാ​വും​ഭാ​ഗം പു​തു​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗം​ഗാ​ധ​ര​ന്‍റെ ഭാ​ര്യ രാ​ജ​മ്മ(50)​യ്ക്കാ​ണ് ദാരുണാന്ത്യം സംഭവിച്ചത്

തി​രു​വ​ല്ല: മ​ക​നോടൊ​പ്പം ബൈ​ക്കി​ൽ യാത്ര ചെയ്യവെ വീ​ട്ട​മ്മ ടി​പ്പ​ർ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് മ​രി​ച്ചു. കാ​വും​ഭാ​ഗം പു​തു​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗം​ഗാ​ധ​ര​ന്‍റെ ഭാ​ര്യ രാ​ജ​മ്മ(50)​യ്ക്കാ​ണ് ദാരുണാന്ത്യം സംഭവിച്ചത്.

Read Also : പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ: വീട് വളഞ്ഞ് പിടികൂടിയത് എൻഐഎ, കേരളാ പോലീസ് അറിഞ്ഞില്ല

ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെയാണ് സംഭവം. തി​രു​വ​ല്ല- മ​ല്ല​പ്പ​ള്ളി റോ​ഡി​ൽ കു​റ്റ​പ്പു​ഴ മാ​ട​മു​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കി​ഴ​ക്ക​ൻ മു​ത്തൂ​രി​ൽ ബ​ന്ധു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വീ​ട്ടി​ൽ പോ​യി മ​ക​ൻ രാ​ഹു​ലി​നൊ​പ്പം മ​ട​ങ്ങി​വ​ര​വേയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എ​തി​രേ വ​ന്ന വാ​ഹ​ന​ത്തി​ൽ ത​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് പി​ന്നാ​ലെ വ​ന്ന ടി​പ്പ​ർ ലോ​റി​ക്ക​ടി​യി​ലേ​ക്ക് രാജമ്മ തെ​റി​ച്ചു വീ​ഴുകയായിരുന്നു. രാ​ജ​മ്മ​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ ക​യ​റി ത​ൽ​ക്ഷ​ണം മ​രി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പൊലീസ് നടപടികൾക്ക് ശേഷം തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മ​റ്റൊ​രു മ​ക​ൻ: രാ​കേ​ഷ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button