ErnakulamKeralaNattuvarthaLatest NewsNews

ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയെ കാണാനില്ലെന്ന് പരാതി

വ്യാഴാഴ്ച വൈകീട്ട് മുതലാണ് എ.എസ്.ഐയെ കാണാതായത്

തൃപ്പൂണിത്തുറ: ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ബൈജുവിനെ കാണാനില്ലെന്ന് പരാതി. വ്യാഴാഴ്ച വൈകീട്ട് മുതലാണ് എ.എസ്.ഐയെ കാണാതായത്.

വ്യാഴാഴ്ച വൈകീട്ട് എരൂരിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം ബൈജുവിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാവുകയും യാതൊരു വിവരവും ലഭിക്കാതാവുകയുമായിരുന്നു. തുടര്‍ന്ന്, വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഹില്‍പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read Also : ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകനെ ചുമതലപ്പെടുത്തി ഭാര്യ, ലിംഗം മുറിച്ചെടുക്കാന്‍ പ്രത്യേക കത്തിയും

കണ്ണൂരിലെ ഒരു എ.ടി.എമ്മില്‍ നിന്നും ബൈജു പണം പിൻവലിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഹില്‍പാലസ് സി.ഐ. പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button