Latest NewsNewsInternational

ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം, ജനക്കൂട്ടത്തിന് നേരെ വെടിവയ്പ്പ് : നിരവധി മരണം

ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നു, ഹിജാബിനെതിരെ പതിനായിരക്കണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

 

ഇറാന്‍: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നു. ഇറാനിലെ മത പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മഹ്സ അമിനിയുടെ 40-ാം ചരമദിനം ആചരിക്കാന്‍ തടിച്ചു കൂടിയവര്‍ക്ക് നേരെ സുരക്ഷാസേന വെടിയുതിര്‍ത്തു. മഹ്സയുടെ ജന്മനാട്ടില്‍ നടന്ന വെടിവയ്പ്പില്‍ എട്ട് പേരോളം കൊല്ലപ്പെട്ടതായാണ് വിവരം. കൂര്‍ദ്ദില്‍ മഹ്സയുടെ കബറില്‍ തടിച്ചുകൂടിയ പതിനായിരക്കണക്കിന് വരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെയാണ് ഇറാന്‍ സുരക്ഷാ സേന വെടിയുതിര്‍ത്തത്.

Read Also: പാവങ്ങളോട് സംസാരിക്കാത്ത മുഖ്യമന്ത്രി എന്തിനാണ് കേരളത്തില്‍, വിഴിഞ്ഞം സമരത്തില്‍ പ്രതികരണവുമായി വി.ഡി സതീശൻ 

ശിരോവസ്ത്രം ഊരിമാറ്റി നൂറ് കണക്കിന് സ്ത്രീകളാണ് പ്രതിഷേധിച്ചത്. സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം, ഏകാധിപത്യം തുലയട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ മുഴക്കി. കൂര്‍ദ്ദിന് പുറമെ പ്രധാന ഇറാന്‍ നഗരങ്ങളിലെല്ലാം വലിയ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. പലയിടത്തും പ്രതിഷേധക്കാരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായി

ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്നാരോപിച്ചാണ് മഹ്സ അമിനിയെ സുരക്ഷാസേന അറസ്റ്റ് ചെയ്തത്. പിന്നാലെയുണ്ടായ ക്രൂര മര്‍ദ്ദനത്തില്‍ ഇവര്‍ കൊല്ലപ്പെടുകയായിരുന്നു. മഹ്സ കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന പ്രതിഷേധങ്ങളില്‍ 250ലധികം ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button