PalakkadKeralaNattuvarthaLatest NewsNews

കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നി​ടെ ഭി​ത്തി ത​ക​ർ​ന്ന് വീ​ണു : തൊ​ഴി​ലാ​ളി പരിക്കേറ്റ് ആശുപത്രിയിൽ

അ​ടി​യി​ൽ കു​ടു​ങ്ങിയതിനെ തുടർന്ന് പൊ​ള്ളാ​ച്ചി സ്വ​ദേ​ശി മു​രു​ക​നാ​ണ് പരിക്കേറ്റ​ത്

പാ​ല​ക്കാ​ട്: കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​ക്കൊ​ണ്ടി​രി​ക്കെ കെ​ട്ടി​ട​ത്തി​ന്റെ ഒ​ന്നാം നി​ല​യി​ലെ ഭി​ത്തി​യി​ടി​ഞ്ഞ് വീണ് തൊ​ഴി​ലാ​ളിക്ക് പരിക്ക്. അ​ടി​യി​ൽ കു​ടു​ങ്ങിയതിനെ തുടർന്ന് പൊ​ള്ളാ​ച്ചി സ്വ​ദേ​ശി മു​രു​ക​നാ​ണ് പരിക്കേറ്റ​ത്.

പാ​ല​ക്കാ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം അ​ബൂ​ബ​ക്ക​ർ റോ​ഡി​ലാ​ണ് സം​ഭ​വം നടന്നത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ടം പൊളിക്കുന്നതിനിടെയാണ് അപകടം നടന്നത്.

Read Also : യൗവനം നിലനിർത്താം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശ്രദ്ധിച്ചാൽ

തു​ട​ർ​ന്ന്,​ അ​ഗ്നി​ര​ക്ഷാ​സേ​നയെ​ത്തിയാണ് മു​രു​ക​​നെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചത്. ജി​ല്ല ഫ​യ​ർ ഓ​ഫീ​സ​ർ അ​നൂ​പ്, സ്റ്റേ​ഷ​ൻ ഓ​ഫീസ​ർ ജോ​ബി ജേ​ക്ക​ബ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

അതേസമയം, മു​രു​ക​ന്‍റെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ലെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button