KeralaLatest NewsNewsBusiness

പരമാവധി വിലയേക്കാൾ കൂടിയ വിലയ്ക്ക് കത്തി വിൽപ്പന നടത്തി, ആമസോണിന് പിഴ ചുമത്തി

കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പിഴ ചുമത്തിയിരിക്കുന്നത്

കോട്ടയം: കത്തിയുടെ പരമാവധി വിലയേക്കാൾ വിൽപ്പന നടത്തിയതിന് ആമസോണിനെതിരെ നടപടി. കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പിഴ ചുമത്തിയിരിക്കുന്നത്. ആമസോണിൽ നിന്നും കത്തി വാങ്ങിയ ഉപഭോക്താവാണ് പരാതി നൽകിയത്.

ഗ്ലയർ 20 എം.എം കത്തിയുടെ വില 410 രൂപ കാണിച്ച് 45 ശതമാനം വിലക്കിഴിവിൽ 215 രൂപയ്ക്ക് ലഭിക്കുമെന്നാണ് ആമസോൺ പരസ്യം നൽകിയിരുന്നത്. ഈ പരസ്യം കണ്ട് കത്തി വാങ്ങിയ ശേഷമാണ് പരാതിക്കാരൻ ടാക്സ് ഉൾപ്പെടെ 191.96 രൂപ മാത്രമാണ് കത്തിയുടെ വിലയെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി സമർപ്പിക്കുകയായിരുന്നു.

Also Read: വ്യാജരേഖ ചമച്ച് അപകീര്‍ത്തികരമായ വാര്‍ത്ത നൽകി: ദ വയറിനെതിരെ പരാതി നല്‍കി ബിജെപി നേതാവ് അമിത് മാളവ്യ

കോട്ടയം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ നടപടി പ്രകാരം, പരാതിക്കാരന്റെ കൈയിൽ നിന്ന് അധികമായി ഈടാക്കിയ 23.04 രൂപ 9 ശതമാനം പലിശ ചേർത്ത് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, പരാതിക്കാരന് നഷ്ടപരിഹാരത്തുകയായി 10,000 രൂപ നൽകാനും വിധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button