Latest NewsNewsBusiness

ഐപിഒ പ്ലാനിൽ നിന്നും പിന്മാറി boAt, കാരണം ഇതാണ്

60 ബില്യൺ ഡോളർ സമാഹരിക്കാൻ ഇക്വിറ്റി ഫണ്ടിംഗ് നടത്താനാണ് boAt ബ്രാൻഡിന്റെ ഉടമസ്ഥരായ ഇമേജിംഗ് മാർക്കറ്റിംഗ് ലക്ഷ്യമിട്ടിരിക്കുന്നത്

പ്രാഥമിക ഓഹരി വിൽപ്പന ഉടനില്ലെന്ന് പ്രഖ്യാപിച്ച് boAt. വിപണിയിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾ പരിഗണിച്ചാണ് ലിസ്റ്റിംഗ് പ്ലാനിൽ നിന്നും കമ്പനി പിന്മാറിയിരിക്കുന്നത്. എന്നാൽ, ഫണ്ട് സമാഹരണത്തിന് പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രമുഖ ഓഡിയോ ഗിയർ ആൻഡ് വിയറബിൾ ബ്രാൻഡാണ് boAt.

റിപ്പോർട്ടുകൾ പ്രകാരം, 60 ബില്യൺ ഡോളർ സമാഹരിക്കാൻ ഇക്വിറ്റി ഫണ്ടിംഗ് നടത്താനാണ് boAt ബ്രാൻഡിന്റെ ഉടമസ്ഥരായ ഇമേജിംഗ് മാർക്കറ്റിംഗ് ലക്ഷ്യമിട്ടിരിക്കുന്നത്. വാർബർ പിൻകസ്, മലബാർ ഇൻവെസ്റ്റ്മെന്റ്സ് എന്നിവയിൽ നിന്നാണ് 500 കോടി രൂപ സമാഹരിക്കുക. കൂടാതെ, പുതിയ ഫണ്ടിംഗ് സംവിധാനം മുഖാന്തരം ഐപിഒയിലൂടെ ലക്ഷ്യമിട്ടിരുന്ന 1.4 ബില്യൺ ഡോളർ കമ്പനിയിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ.

Also Read: സോഷ്യൽ മീഡിയ: ഉപയോക്തൃ പരാതികൾ സമർപ്പിക്കാൻ പുതിയ സേവനം അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം

ധനസമാഹരണത്തിലൂടെ വിവിധ പദ്ധതികൾക്ക് കമ്പനി രൂപം നൽകും. സ്മാർട്ട് വാച്ച് കാറ്റഗറി ശക്തിപ്പെടുത്താനും ഇന്ത്യയ്ക്ക് പുറത്തു നിന്നുള്ള ബിസിനസ് വ്യാപിപ്പിക്കാനും ഫണ്ട് വിനിയോഗിക്കും. കൂടാതെ, ലോക്കൽ മാനുഫാക്ചറിംഗ് പ്രമോട്ട് ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button