KeralaLatest NewsIndia

പോപ്പുലര്‍ഫ്രണ്ട് നേതാവ് റൗഫിന്റെ അറസ്റ്റോടെ പുറത്ത് വരുന്നത് നിർണ്ണായക വിവരങ്ങൾ

കൊച്ചി: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ പോപ്പുലര്‍ഫ്രണ്ട് നേതാവ് റൗഫിന് പങ്ക്. എന്‍ഐഎ ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സിഎ റൗഫിനെ എന്‍ഐഎ പിടികൂടിയ പിറകെയാണ് വിവരം പുറത്ത് വരുന്നത്. ശ്രീനിവാസന്‍ കൊലക്കേസ്സില്‍ യഹിയ തങ്ങളെയും റൗഫിനെയും പ്രതി ചേര്‍ക്കും. ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി ബിജെപി ആര്‍എസ് എസ് നേതാക്കളെ കൊലപ്പെടുത്താന്‍ പിഎഫ്‌ഐ പദ്ധതിയിട്ടതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

ഇപ്പോള്‍ റൗഫ് എന്‍ഐഎ പിടിയിലായതോടെ, കൂടുതൽ വിവരങ്ങൾ ഒന്നൊന്നായ് ഇനിയും പുറത്ത് വരുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.. ശ്രീനിവാസിനെ കൊലപ്പെടുത്തുന്നതിനായുള്ള ഗൂഢാലോചനയിലാണ് റൗഫിന് പങ്കുള്ളത്. ചോദ്യം ചെയ്യലില്‍ റൗഫ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്ന് എന്‍ഐഎ വ്യക്തമാക്കി. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശ്രീനിവാസന്‍ കൊലക്കേസില്‍ റൗഫിനെയും പോപ്പുലര്‍ ഫ്രണ്ട് നേതാവ് യഹിയ തങ്ങളെയും പ്രതി ചേര്‍ക്കും.

ഇതിന് പുറമേ മറ്റ് രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇവര്‍ക്കുള്ള പങ്കും എന്‍ഐഎ അന്വേഷിക്കും. റിമാന്‍ഡിലായ റൗഫ് നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് ഉള്ളത്. അടുത്ത മാസം 19 വരെയാണ് റിമാന്‍ഡ് കാലാവധി. ഇതിനിടെ റൗഫിനെ ആറ് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. കസ്റ്റഡിയില്‍ വിട്ട് കിട്ടിയാല്‍ വിവിധയിടങ്ങളില്‍ എത്തിച്ച് തെളിവെടുക്കാനും, വിശദമായി ചോദ്യം ചെയ്യാനുമാണ് എന്‍ഐഎയുടെ നീക്കം.

റൗഫിന്റെ സാമ്പത്തിക ഇടപാട് ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിക്കും. വിദേശത്തു നിന്നുള്ള പണമിടപാടിലും അന്വേഷണം നടത്തുന്നുണ്ട്. ഇതിന് പുറമേ ഒളിവില്‍ കഴിയാന്‍ റൗഫിനെ സഹായിച്ചവരെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ഒളിവില്‍ പോയ റൗഫിനെ ഇന്നലെ പുലര്‍ച്ചെയാണ് വീട്ടിൽ നിന്നും എന്‍ ഐ എ സംഘം പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button