Latest NewsUAEKeralaNewsGulf

കൈപ്പാട് അരി: ആദ്യ ചരക്ക് യുഎഇയിലേക്ക് അയച്ചു

ന്യൂഡൽഹി: കൈപ്പാട് അരിയുടെ ആദ്യ ചരക്ക് യുഎഇയിലേക്ക് അയച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (എപിഇഡിഎ) കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള ജിഐ ടാഗുചെയ്ത കൈപ്പാട് അരിയുടെയും അതിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെയും ആദ്യ ചരക്ക് ഓൺലൈനായി ഫ്‌ളാഗ് ഓഫ് ചെയ്തു.

Read Also: ‘എനിക്ക് പറ്റുന്നില്ല അമ്മാ… വേഗം വാ…’: സ്‌കൂളിലേക്ക് ഓടിയെത്തുമ്പോൾ വയറിൽ കൈ അമർത്തി നിലത്തിരിക്കുകയായിര…

സംസ്ഥാനത്തെ 14 ജില്ലകളിലും കയറ്റുമതി പ്രോത്സാഹനത്തിനായി സംസ്ഥാന ഗവൺമെന്റിന്റെ കാർഷിക വികസന, കർഷക ക്ഷേമ വകുപ്പുമായി സഹകരിച്ച് എപിഇഡിഎ നടത്തുന്ന പരിപാടികളുടെ ഭാഗമാണിത്. എപിഇഡിഎ ചെയർമാൻ ഡോ. എം അംഗമുത്തു, ഡയറക്ടർ ഡോ തരുൺ ബജാജ്, കേരള ഗവൺമെന്റ് അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർ ഇഷിത റോയ് , യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ , സെക്കൻഡ് സെക്രട്ടറി രാജീവ് അറോറ എന്നിവർ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു. കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി, ഫെയർ എക്‌സ്‌പോർട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മലബാർ കൈപ്പാട് ഫാർമേഴ്‌സ് സൊസൈറ്റി എന്നിവയുടെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഉപ്പുരസം കൂടുതലുള്ള തീരദേശത്തു ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്തമായ ജൈവ ചുവന്ന അരിയാണ് കൈപ്പാട് അരി.

Read Also: ബ്രാഹ്മണനെന്ന് നടിച്ച് യുവതിയെ പ്രണയിച്ച് വഞ്ചിച്ചു, മതം മാറാൻ പറഞ്ഞു, മാംസം കഴിക്കാൻ നിർബന്ധിച്ചു: യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button