Latest NewsNewsMobile PhoneTechnology

റെഡ്മി എ1 പ്ലസ്: ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് പുറത്തിറക്കിയിരിക്കുന്നത്

കുറഞ്ഞ ബഡ്ജറ്റിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റെഡ്മി. ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ സാധിക്കുന്ന റെഡ്മി എ1 പ്ലസ് സ്മാർട്ട്ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ സവിശേഷതകൾ പരിചയപ്പെടാം.

6.52 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1600 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. മീഡിയടെക് ഹീലിയോ എ22 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: ചാൻസലർ പദവി ഗവർണർ ദുരുപയോഗം ചെയ്യുന്നു: ശക്തമായ പ്രതിഷേധത്തിന് സിപിഎം

2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് പുറത്തിറക്കിയിരിക്കുന്നത്. 8 മെഗാപിക്സൽ, 2 മെഗാപിക്സൽ പിൻ ക്യാമറയാണ് നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 7,499 രൂപയാണ് റെഡ്മി എ1 പ്ലസ് സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button