CricketLatest NewsNewsSports

ടി20 ലോകകപ്പ് സൂപ്പർ 12: ന്യൂസിലൻഡ് ഇന്ന് ശ്രീലങ്കയെ നേരിടും

സിഡ്‌നി: ടി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ന്യൂസിലൻഡ് ഇന്ന് ശ്രീലങ്കയെ നേരിടും. ഉച്ചയ്ക്ക് 1.30ന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. സെമി പ്രതീക്ഷ നിലനിർത്താൻ ഇരു ടീമിനും ഇന്നത്തെ മത്സരം നിർണായകമാണ്. മൂന്ന് പോയിന്‍റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് നിലവിൽ ന്യൂസിലൻഡ്. അയർലൻഡിനോട് ജയിച്ച ശ്രീലങ്ക അവസാന മത്സരത്തില്‍ ഓസ്ട്രേലിയയോട് തോറ്റാണ് വരുന്നത്.

രണ്ട് മത്സരങ്ങളില്‍ രണ്ട് പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് ലങ്ക. അതേസമയം, മഴമൂലം മത്സരം ഉപേക്ഷിക്കുന്ന സാഹചര്യമാണ് ഓസ്‌ട്രേലിയയിലുള്ളത്. എന്നാല്‍, ന്യൂസിലന്‍ഡ്-ശ്രീലങ്ക പോരാട്ടത്തിന് ആശ്വാസകരമായ കാലാവസ്ഥാ പ്രവചനമാണ് സിഡ്‌നിയില്‍ നിന്ന് പുറത്തുവന്നിട്ടുള്ളത്. ഇന്ന് മത്സരം മഴ തടസപ്പെടുത്തില്ല എന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ രണ്ട് മത്സരങ്ങളും മഴ കാരണം ഉപേക്ഷിച്ചിരുന്നു. അഫ്‌ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരങ്ങളാണ് മഴ കവര്‍ന്നത്. മഴ മത്സരങ്ങളെ സാരമായി ബാധിക്കുന്നത് പോയിന്‍റ് പട്ടികയില്‍ ടീമുകള്‍ തിരിച്ചടി നേരിടുന്നതിന് കാരണമാവുകയാണ്.

Read Also:- നെയ്യാറ്റിൻകരയിൽ വഴിയോര കച്ചവടക്കടയിൽ തീപിടിത്തം: 30000 രൂപയുടെ നഷ്ടമുണ്ടായതായി ഉടമ

അതേസമയം, ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് അനുകൂലമാണ് മത്സരഫലങ്ങള്‍ എന്നതിനാല്‍ സിഡ്‌നിയിലെ ടോസ് നിര്‍ണായമാകും. ടോസ് നേടുന്നവര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. ആദ്യ ഇന്നിംഗ്‌സില്‍ ശരാശരി 170-180 സ്കോറാണ് പ്രതീക്ഷിക്കുന്നത്. സിഡ്‌നിയില്‍ അവസാനം നടന്ന ഇന്ത്യ-നെതർലന്‍ഡ്സ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രോഹിത് ശര്‍മ്മയും സംഘവും 56 റണ്ണിന് വിജയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button