KeralaCinemaMollywoodLatest NewsNewsEntertainment

‘കാര്‍ കളക്ഷനൊന്നുമില്ല, അതൊക്കെ എക്‌സ്‌പെന്‍സീവാണ്’: കാറുകൾ വാങ്ങിക്കൂട്ടുന്ന ആളല്ല താനെന്ന് മമ്മൂട്ടി

കൊച്ചി: മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയ്ക്ക് കാറുകളോടും ക്യാമറയോടുമുള്ള ഇഷ്ടം ഏറെ പ്രസിദ്ധമാണ്. ഇപ്പോൾ കറുകളെക്കുറിച്ചും ക്യാമറയെക്കുറിച്ചും മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കാറുകൾ വാങ്ങിക്കൂട്ടുന്ന ആളല്ല താനെന്നും കാറൊക്കെ ഭയങ്കര എക്‌സ്‌പെന്‍സീവ് പരിപാടിയാണെന്നും മമ്മൂട്ടി പറയുന്നു.

കാറുകളും ക്യാമറയുമൊന്നും താന്‍ അങ്ങനെ കളക്ട് ചെയ്യാറില്ല എന്നും ഒരു ക്യാമറ പഴയതാകുമ്പോള്‍ അത് ആര്‍ക്കെങ്കിലും കൊടുത്ത ശേഷം ഒരു പുതിയ ക്യാമറ വാങ്ങിക്കുമെന്നും മമ്മൂട്ടി പറഞ്ഞു.

സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഇന്ത്യൻ ബാങ്ക്

‘കാര്‍ എന്താ അങ്ങാടിയില്‍ കിട്ടുന്ന വല്ല സാധനവുമാണോ. ഞാന്‍ വാങ്ങിയ ആദ്യത്തെ കാറുകളൊന്നും ഇപ്പോള്‍ എന്റെ കയ്യിലിരിപ്പില്ല. കാര്‍ കളക്ഷനൊക്കെ വെറുതെയാണ്. പുതിയ കാറുകള്‍ വാങ്ങുമ്പോൾ പഴയ കാറ് വിൽക്കുന്നുമുണ്ട്. എന്തിനാണ് ഇത്രയുമധികം കാറ് വാങ്ങിക്കുന്നത്, മമ്മൂട്ടി വ്യക്തമാക്കി.

ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതല്‍’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിൽ ജ്യോതികയാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഇനി തീയറ്ററുകളിൽ എത്താനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button