NewsLife StyleFood & Cookery

മല്ലിയില ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടോ? നേട്ടങ്ങൾ ഇവയാണ്

മല്ലിയിലയിൽ ഉയർന്ന അളവിൽ നാരുകൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്

ഭക്ഷണത്തിന് രുചി വർദ്ധിപ്പിക്കാൻ മല്ലിയില ചേർക്കുന്നവരാണ് ഭൂരിഭാഗം പേരും. രുചിക്ക് പുറമേ, ആരോഗ്യത്തിനും മല്ലിയില വളരെ നല്ലതാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയുടെ ഉറവിടമായ മല്ലിയില നിരവധി ഗുണങ്ങൾ നൽകുന്നു. കരോട്ടിനോയിഡുകൾ, ഫ്ലേവനോയിഡുകൾ, ആന്തോസയാനിനുകൾ എന്നിവയും മല്ലിയിലയിൽ അടങ്ങിയിട്ടുണ്ട്. മല്ലിയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.

മല്ലിയിലയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ കാഴ്ചക്തി വർദ്ധിപ്പിക്കാൻ സഹായിക്കും. ചെങ്കണ്ണ്, മാക്യുലർ മൂലമുള്ള കാഴ്ച തകരാറുകൾ എന്നിവ പരിഹരിക്കാൻ മല്ലിയില മികച്ച ഓപ്ഷനാണ്.

Also Read: ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓർമ്മ ശക്തി വർധിപ്പിക്കാം: ശീലിക്കാം ഇക്കാര്യങ്ങൾ

മല്ലിയിലയിൽ ഉയർന്ന അളവിൽ നാരുകൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാൻ സഹായിക്കും. കൂടാതെ, കരൾ രോഗങ്ങളിൽ നിന്ന് സുരക്ഷ ഉറപ്പുവരുത്താനും മല്ലിയില മികച്ച ഓപ്ഷനാണ്. മല്ലിയിലയിലെ ആൽക്കലോയിഡുകളും ഫ്ലേവനോടുകളുമാണ് മഞ്ഞപിത്തം, പിത്തരസം എന്നിവ പോലുള്ള കരൾ രോഗങ്ങൾ ഭേദമാക്കാൻ സഹായിക്കുന്നത്.

മല്ലിയില സ്ഥിരമായി കഴിക്കുമ്പോൾ എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കുകയും എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോൾ മെച്ചപ്പെടുത്തുകയും ചെയ്യും. കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളാൽ സമ്പന്നമായതിനാൽ സന്ധിവാതവുമായി ബന്ധപ്പെട്ട വേദനയ്ക്ക് പരിഹാരം നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button