Latest NewsNewsTechnology

ചൈനീസ് ലോൺ ആപ്പുകൾക്കെതിരെ അടിയന്തര നടപടി, സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് ഇത്തരം ലോൺ ആപ്പുകൾ രാജ്യത്ത് പ്രവർത്തിക്കുന്നത്

രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ചൈനീസ് ആപ്പുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് ലോൺ ആപ്പുകൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹ്രസ്വ കാലയളവിൽ വായ്പ ലഭിക്കുന്നതിനാൽ സാധാരണ ജനങ്ങൾ കബളിപ്പിക്കപ്പെടുന്നുണ്ട്. സമൂഹത്തിലെ ദുർബലരും താഴ്ന്ന വരുമാനക്കാരുമായ ആളുകളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇത്തരം ലോൺ ആപ്പുകൾ ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.

ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സർക്കുലർ പ്രകാരം, ദേശീയ സുരക്ഷ, സമ്പദ് വ്യവസ്ഥ, പൗരന്മാരുടെ സുരക്ഷ എന്നിവയിൽ ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിച്ചതിനാൽ ഇവയ്ക്കെതിരെ ശക്തമായ നടപടി വേണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അമിതമായ പലിശയിൽ പണം നൽകുന്ന ഇത്തരം ലോൺ ആപ്പുകൾക്കെതിരെ രാജ്യത്തുടനീളം നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്.

Also Read: ആഗോള തൊഴിൽ സാധ്യതയെ കുറിച്ചുള്ള പഠനം: നോർക്കയും ഐഐഎമ്മും തമ്മിൽ ധാരണ

റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെയാണ് ഇത്തരം ലോൺ ആപ്പുകൾ രാജ്യത്ത് പ്രവർത്തിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളായ കോൺടാക്ട് നമ്പറുകൾ, ലൊക്കേഷൻ, ഫോൺ സ്റ്റോറേജ്, എന്നിവ ലോൺ ആപ്പുകൾ ആക്സസ് ചെയ്യുന്നതിനാൽ, ദുരുപയോഗ സാധ്യതകളും വർദ്ധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button