CinemaLatest NewsNewsBollywoodEntertainmentMovie Gossips

പ്രണയം, അഡ്ജസ്റ്റ്മെന്റ് എന്നിവയിൽ മാത്രം ഒരു ബന്ധവും നിലനിൽക്കില്ല, ശാരീരിക ബന്ധം അനിവാര്യമാണ്: ജയ ബച്ചൻ

മുംബൈ: ബോളിവുഡ് താരം ജയ ബച്ചനും ചെറുമകൾ നവ്യ നവേലി നന്ദയ്ക്ക് നൽകിയ ചില ഉപദേശങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഏതൊരു ബന്ധവും ദീർഘകാലം നിലനിൽക്കാൻ ശാരീരിക ആകർഷണം വളരെ പ്രധാനമാണെന്നും തന്റെ കാലത്ത് അത്തരം പരീക്ഷണങ്ങൾ നടത്തിയിട്ടില്ല എന്നും ജയ പറഞ്ഞു. നവ്യ നവേലി നന്ദയുടെ പോഡ്‌കാസ്റ്റായ ‘വാട്ട് ദ ഹെൽ നവ്യ’യിൽ സംസാരിക്കുന്നതിനിടയിലാണ് ജയ ബച്ചൻ ബന്ധങ്ങളെപ്പറ്റി ചെറുമകൾക്ക് ഉപദേശം നൽകിയത്.

ഒരു ബന്ധത്തിൽ ശാരീരിക ബന്ധം അനിവാര്യമാണെന്നും പ്രണയം, അഡ്ജസ്റ്റ്മെന്റ് എന്നിവയിൽ മാത്രം ഒരു ബന്ധവും നിലനിൽക്കില്ലെന്നും ജയ ബച്ചൻ പറഞ്ഞു. വിവാഹം കഴിക്കാതെ നവ്യ നവേലി അമ്മയായാൽ തനിക്ക് അതിൽ പ്രശ്‌നമില്ലെന്നും ജയ ബച്ചൻ കൂട്ടിച്ചേർത്തു.

ഷാരോൺ രാജും കാമുകിയുമായുള്ള അവസാന വാട്സ് ആപ്പ് സന്ദേശം പുറത്ത്

‘പലരും ഞാൻ പറയുന്നതിനെ എതിർക്കും. എന്നാൽ, ശാരീരിക ആകർഷണവും അനുയോജ്യതയും വളരെ പ്രധാനമാണ്. നമ്മുടെ കാലത്ത് നമുക്ക് പരീക്ഷിക്കാൻ കഴിഞ്ഞില്ല. എന്നാൽ, ഇന്നത്തെ തലമുറ അത് ചെയ്യുന്നു. എന്തുകൊണ്ട്? ശാരീരിക ബന്ധമില്ലെങ്കിൽ ഒരു ബന്ധവും അധികകാലം നിലനിൽക്കില്ല. സ്‌നേഹം, ഫ്രഷ് എയർ, അഡ്ജസ്റ്റ്‌മെന്റ് എന്നിവയിൽ മാത്രം നിങ്ങൾക്ക് ഒരു ബന്ധം തുടർന്നുപോകാൻ കഴിയില്ല. ഇത് വളരെ പ്രധാനമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്,’ ജയ ബച്ചൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button