Latest NewsNewsBusiness

ഒക്ടോബറിൽ ജിഎസ്ടി കളക്ഷൻ റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധ്യത

സെപ്തംബറിൽ ചരക്കു സേവന നികുതി വരുമാനം 1.47 ലക്ഷം കോടി രൂപയായിരുന്നു

ഉത്സവ സീസണുകൾ അവസാനിച്ചതോടെ ഒക്ടോബറിലെ ജിഎസ്ടി കളക്ഷൻ റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധ്യത. ഉത്സവ സീസണിൽ എല്ലാ മേഖലകളിലും മികച്ച നേട്ടമാണ് ഉണ്ടായിട്ടുള്ളത്. ഈ ഉപഭോഗം കണക്കിലെടുത്താണ് ഒക്ടോബറിലെ ജിഎസ്ടി കളക്ഷനുകളുടെ പ്രവചനം. വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം, ഒക്ടോബർ മാസത്തെ ചരക്ക് സേവന നികുതി വരുമാനം ഒന്നര ലക്ഷം കോടി രൂപ കവിയാനാണ് സാധ്യത.

കഴിഞ്ഞ കുറച്ചു മാസങ്ങളിലായി കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ നികുതി വെട്ടിപ്പ് വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചിരുന്നു. അതിനാൽ, ഒക്ടോബറിലെ ജിഎസ്ടി കളക്ഷൻ ഈ വർഷം ഏപ്രിൽ രേഖപ്പെടുത്തിയ കളക്ഷനെക്കാളും മികച്ചതായിരിക്കുമെന്നാണ് പ്രതീക്ഷ.

Also Read: നെടുമങ്ങാട് മണ്ഡലത്തിലെ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം

സെപ്തംബറിൽ ചരക്കു സേവന നികുതി വരുമാനം 1.47 ലക്ഷം കോടി രൂപയായിരുന്നു. ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ 26 ശതമാനത്തിന്റെ വർദ്ധനവാണ് സെപ്തംബറിൽ ഉണ്ടായിട്ടുള്ളത്. അതേസമയം, 1.43 ലക്ഷം കോടി രൂപയാണ് ഓഗസ്റ്റിലെ ചരക്ക് സേവന നികുതി വരുമാനം. ഔദ്യോഗിക കണക്കുകൾ പ്രകാരം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ജിഎസ്ടി കളക്ഷൻ ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button