News

സൊമാലിയയില്‍ ഇരട്ട ചാവേര്‍ ആക്രമണം

മൊഗാദിഷു : സൊമാലിയയില്‍ നടന്ന ഇരട്ട ചാവേര്‍ ആക്രമണം. സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്റ് ഹസ്സന്‍ ഷെയ്ഖ് മുഹമ്മദാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യതലസ്ഥാനമായ മൊഗാദിഷുവിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് നേരെയാണ് ചാവേര്‍ ആക്രമണം നടന്നത്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ മന്ത്രാലയം സ്ഥിതി ചെയ്യുന്ന സോബിയിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ രണ്ടാമത്തെ ആക്രമണവും നടന്നു.

തിരക്കേറിയ ഹോട്ടലിന് മുന്‍പിലാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. ആദ്യ സ്ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ വന്ന ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ രണ്ടാം സ്ഫോടനത്തില്‍ പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ആക്രമണങ്ങളിലുമായി നൂറിലധികം പേര്‍ കൊല്ലപ്പെട്ടു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഇതിന് പിന്നില്‍ അല്‍ ഷബാബ് ഭീകരരാണെന്നാണ് ആരോപണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button