Latest NewsNewsIndia

നാല് കോടി വിലവരുന്ന അത്യാഡംബര കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍, അവകാശികളെ കാത്ത് ഏഴ് മാസമായി റോഡരികില്‍

മുംബൈ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലിനു സമീപത്തായാണ് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതെന്നാണ് ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

മുംബൈ: നാല് കോടി വിലവരുന്ന അത്യാഡംബര കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കോടീശ്വരന്‍മാര്‍ പോലും കൊതിക്കുന്ന ബെന്റ്‌ലി ഫ്ളൈയിംഗ് സ്പറാണ് പൊടിപിടിച്ച് കഴിഞ്ഞ ഏഴുമാസമായി തന്റെ ഉടമസ്ഥനെയും തേടി കാത്തുകിടക്കുന്നത്. ഈ സൂപ്പര്‍ ലക്ഷ്വറി സെഡാന് നാല് കോടി രൂപയാണ് ഇന്ത്യയിലെ വില. മുംബൈ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലിനു സമീപത്തായാണ് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതെന്നാണ് ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാറിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

Read Also: ദമ്പതിമാരെയും ജോലിക്കാരിയെയും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി: രക്ഷപെട്ടത് രണ്ട് വയസുള്ള കുഞ്ഞ് മാത്രം

ബെന്റ്‌ലി പോലുള്ള സൂപ്പര്‍ ലക്ഷ്വറി കാറുകള്‍ ഇന്ത്യയില്‍ അപൂര്‍വമായ കാഴ്ചയാണ്. പലപ്പോഴും അതിസമ്പന്നര്‍ ഇവ വാങ്ങി എന്ന റിപ്പോര്‍ട്ടുകള്‍ വരാറുണ്ടെങ്കിലും, ഇതുമായി അവര്‍ നിരത്തില്‍ ഇറങ്ങുന്നതു തന്നെ അപൂര്‍വ്വമാണ്. ഇന്ത്യയിലെ നിരത്തുകളുടെ അവസ്ഥയും, തിരക്കുമാവാം കാരണം. ഈ ആഡംബരക്കാറുകളെ പരിപാലിക്കുന്നതിനും വളരെ ചെലവുണ്ട്. സ്റ്റാറ്റസ് സിംബലായി കൊണ്ടുനടക്കാനാണ് അതിനാല്‍ ഉടമകള്‍ ഇഷ്ടപ്പെടുന്നത്.

മുംബൈയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാര്‍ 2005 മുതല്‍ 2012 വരെ വിറ്റുപോയ ഫ്ളൈയിംഗ് സ്പറിന്റെ ഒന്നാം തലമുറയില്‍പ്പെട്ട മോഡലാണ്. ഇപ്പോള്‍ വളരെ മോശപ്പെട്ട നിലയിലാണ് കാര്‍ കാണപ്പെടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button