CricketLatest NewsNewsSports

ന്യൂസിലന്‍ഡ് പര്യടനം: സഞ്ജു സാംസൺ ടീമിൽ

മുംബൈ: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന- ടി20 ടീമില്‍ മലയാളി താരം സഞ്ജു സാംസൺ ഇടംനേടി. നവംബര്‍ 18 മുതല്‍ 30 വരെ നടക്കുന്ന പര്യടനത്തില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണുള്ളത്. ഹര്‍ദ്ദിക് പാണ്ഡ്യയാണ് ടി20 ടീമിനെ നയിക്കുന്നത്. ഏകദിന ടീമിനെ ശിഖര്‍ ധവാന്‍ നയിക്കും.

അതേസമയം, ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ സഞ്ജു കളിക്കില്ല. സീനിയര്‍ താരങ്ങൾ ടീമിൽ ഇടംനേടിയ സാഹചര്യത്തിലാണ് സഞ്ജുവിനെ ഒഴിവാക്കിയത്. പരിക്കിനെ തുടര്‍ന്ന് ടി20 ലോകകപ്പ് നഷ്ടമായ രവീന്ദ്ര ജഡേജയെ ടീമിലേക്ക് തിരിച്ചുവിളിച്ചു. കുല്‍ദീപ് സെന്‍, യഷ് ദയാല്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ജസ്പ്രിത് ബുമ്ര ഇനിയും കാത്തിരിക്കണം.

ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ഹര്‍ദ്ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്.

Read Also:- തൂക്കുപാലം യുവാക്കൾ മനഃപൂർവം കുലുക്കി: അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഷഹബാസ് അഹമ്മദ്, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button