NewsMobile PhoneTechnology

വൺപ്ലസ് നോർഡ് 2: റിവ്യൂ

6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടിയ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് വൺപ്ലസ്. കുറഞ്ഞ കാലയളവിനുള്ളിലാണ് വൺപ്ലസ് സ്മാർട്ട്ഫോണുകൾക്ക് വൻ മുന്നേറ്റം കാഴ്ചവയ്ക്കാൻ സാധിച്ചത്. വൺപ്ലസിന്റെ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് വൺപ്ലസ് നോർഡ് 2. നിരവധി ഫീച്ചറുകൾ ഉള്ള ഈ സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയാം.

6.43 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1,080×2,400 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. 90 ഹെർട്സാണ് റിഫ്രഷ് റേറ്റ്. മീഡിയടെക് ഡെമൻസിറ്റി 1200 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.

Also Read: 700 വനിതാ അഭിഭാഷകർക്കു കൂടി ലൈസൻസുകൾ അനുവദിച്ച് സൗദി അറേബ്യ

4,500 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. പ്രധാനമായും മൂന്ന് സ്റ്റോറേജ് വേരിയന്റിലാണ് വൺപ്ലസ് നോർഡ് 2 പുറത്തിറക്കിയിരിക്കുന്നത്. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് വേരിയന്റുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button