Latest NewsNewsIndia

പുല്‍വാമ ഭീകരാക്രമണം ആഘോഷിച്ചു: യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

ബെംഗളൂരു: പുല്‍വാമ ഭീകരാക്രമണം ആഘോഷിച്ച യുവാവിന് തടവ് ശിക്ഷ വിധിച്ച് കോടതി. കച്ചര്‍ക്കനഹള്ളി സ്വദേശിയായ ഫായിസ് റാഷിദിനാണ് ബെംഗളൂരു പ്രത്യേക കോടതി അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഭീകരാക്രമണം ആഘോഷിക്കുകയും സൈന്യത്തെ പരിഹസിക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ പങ്കുവെച്ച കുറ്റത്തിനാണ് പ്രതിക്ക് ശിക്ഷവിധിച്ചത്.

വര്‍ഗീയ കലാപം ആളിക്കത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് റഷീദ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതെന്ന് ജഡ്ജിമാര്‍ നിരീക്ഷിച്ചു. ‘പ്രതി ഒന്നോ രണ്ടോ തവണയല്ല അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഫേസ്ബുക്കില്‍ വാര്‍ത്താ ചാനലുകളും ഇട്ട പോസ്റ്റുകള്‍ക്കെല്ലാം അദ്ദേഹം കമന്റ് ചെയ്തു,’ കോടതി നിരീക്ഷിച്ചു.

പ്രണയപ്പകയെ തുടര്‍ന്ന് കൊലപാതകം,പ്രണയബന്ധം വേര്‍പ്പെടുത്തിയതിന് പ്രതികാരമായി കാമുകിയെ വെടിവെച്ച് കൊന്ന് യുവാവ്

മാത്രമല്ല, പ്രതി നിരക്ഷരനോ സാധാരണക്കാരനോ ആയിരുന്നില്ലെന്നും കുറ്റം ചെയ്യുന്ന സമയത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ മനഃപൂര്‍വ്വം പോസ്റ്റുകളും കമന്റുകളും ഇട്ടതാണെന്നും കോടതി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button