Latest NewsNewsBusiness

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഗ്രൂപ്പ് ക്രെഡിറ്റ് ഷീൽഡ് വാഗ്ദാനം ചെയ്ത് ഫെഡറൽ ബാങ്ക്, കൂടുതൽ വിവരങ്ങൾ അറിയാം

ഒരു വർഷക്കാലയളവിൽ ക്രെഡിറ്റ് ലിമിറ്റിന്റെ പരമാവധി തുക മൂന്നുലക്ഷം രൂപ വരെയാണ്

ഫെഡറൽ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത. റിപ്പോർട്ടുകൾ പ്രകാരം, ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഗ്രൂപ്പ് ക്രെഡിറ്റ് ഷീൽഡ് വാഗ്ദാനം ചെയ്തിരിക്കുകയാണ് ഫെഡറൽ ബാങ്ക്. ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് മായുള്ള സഹകരണത്തോടെയാണ് ഉപഭോക്താക്കൾക്ക് ഈ സേവനം ഉറപ്പുനൽകുന്നത്.

ഒരു വർഷക്കാലയളവിൽ ക്രെഡിറ്റ് ലിമിറ്റിന്റെ പരമാവധി തുക മൂന്നുലക്ഷം രൂപ വരെയാണ്. ഇതിലൂടെ, ഉപയോക്താക്കൾക്ക് മൂന്നുലക്ഷം രൂപ വരെ ഇൻഷുറൻസ് സംരക്ഷണം നൽകാനാണ് ക്രെഡിറ്റ് ഷീൽഡിലൂടെ പദ്ധതിയിടുന്നത്. കൂടാതെ, ഒറ്റ പ്രീമിയത്തിലൂടെ ലഭിക്കുന്ന ഉൽപ്പന്നമായതിനാൽ അധിക രേഖകളോ മെഡിക്കൽ പരിശോധനകളോ ഇതിന് ആവശ്യമില്ല. സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തിയതിനു ശേഷം ഏതാനും ക്ലിക്കുകളിലൂടെ ഈ പദ്ധതിയിൽ അംഗമാകാം.

Also Read: ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കുറുക്കൻ: നവംബർ ആറിന് ആരംഭിക്കുന്നു

വിവിധ ആവശ്യങ്ങൾക്കായി മൂന്നു തരത്തിലുള്ള ക്രെഡിറ്റ് കാർഡുകളാണ് ഫെഡറൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. വിസ, മാസ്റ്റർ കാർഡ്, റുപേ എന്നിവരുടെ സഹകരണത്തോടെ സെലസ്റ്റാ, ഇംപീരിയോ, സിഗ്നേറ്റ് തുടങ്ങിയ മൂന്നു തരത്തിലുള്ള ക്രെഡിറ്റ് കാർഡുകളാണ് നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button