PalakkadLatest NewsKeralaNattuvarthaNews

ഭർതൃമതിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു : യുവാവ് പൊലീസ് പിടിയിൽ

വളാഞ്ചേരി ഇരുമ്പിളിയം വലിയകുന്ന് പട്ടത്തുവളപ്പിൽ പ്രശാന്താണ് (26) അറസ്റ്റിലായത്

ഒറ്റപ്പാലം: ഭർതൃമതിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. വളാഞ്ചേരി ഇരുമ്പിളിയം വലിയകുന്ന് പട്ടത്തുവളപ്പിൽ പ്രശാന്താണ് (26) അറസ്റ്റിലായത്.

ഒറ്റപ്പാലം സ്വദേശിയായ 22കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ജൂണിലാണ് സമൂഹമാധ്യമം വഴി ഇയാൾ യുവതിയുമായി പരിചയപ്പെടുന്നത്. ഇതിനിടെ ഇരുവരും തമ്മിൽ കൂടുതൽ അടുക്കുകയും തുടർന്ന് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയുമായിരുന്നു. ബന്ധം ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ദൃശ്യങ്ങൾ കൈക്കലാക്കിയത്. പിന്നീട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചതായും പൊലീസ് പറഞ്ഞു.

Read Also : അദാനി പോർട്ട്സ്: നടപ്പു സാമ്പത്തിക വർഷത്തിലെ അറ്റാദായം പ്രഖ്യാപിച്ചു

ഐ.ടി നിയമപ്രകാരവും ഭീഷണിപ്പെടുത്തിയതിനുമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button