KeralaLatest NewsNews

മഹാരാജാസ് കോളേജില്‍ കെ.എസ്.യു -എസ്.എഫ്.ഐ സംഘര്‍ഷത്തില്‍ നാലു പേര്‍ അറസ്റ്റില്‍

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി പ്രിന്‍സിപ്പല്‍ വി.എസ് ജോയി അറിയിച്ചു

എറണാകുളം: മഹാരാജാസ് കോളേജില്‍ കെ.എസ്.യു -എസ്.എഫ്.ഐ സംഘര്‍ഷത്തില്‍ നാലു പേര്‍ അറസ്റ്റില്‍. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അതുല്‍, എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അനന്ദു, മാലിക്, പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരാണ് അറസ്റ്റിലായത്.

Read Also: കുടുംബ കലഹം പരിഹരിക്കാന്‍ സ്റ്റേഷനിലെത്തിയ ഭാര്യയുമായി കറക്കം: എസ്‌ഐക്കെതിരെ ഭർത്താവിന്റെ പരാതി

ബുധനാഴ്ചയാണ് എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ 16ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി പ്രിന്‍സിപ്പല്‍ വി.എസ് ജോയി അറിയിച്ചു.

അതേസമയം, സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.വി. നാരായണനും ബാലചന്ദ്രന്‍ ചുള്ളിക്കാടിനും നല്‍കാനിരുന്ന സ്വീകരണം താല്‍കാലികമായി മാറ്റിവെച്ചതായി മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button