KottayamNattuvarthaLatest NewsKeralaNews

ക​ഞ്ചാ​വ് ക​ട​ത്ത് : പ്രധാന പ്രതി അറസ്റ്റിൽ

ആ​ന്ധ്ര വി​ശാ​ഖ​പ​ട്ട​ണം ഗോ​ണ്ണൂ​രു സ്ട്രീ​റ്റി​ല്‍ സു​ര്‍ളാ പാ​ണ്ട​യ്യ (40)യെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: അന്യ സം​സ്ഥാ​ന​ത്ത് ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​ലെ പ്ര​ധാ​നി പ്രതി അറസ്റ്റിൽ. ആ​ന്ധ്ര വി​ശാ​ഖ​പ​ട്ട​ണം ഗോ​ണ്ണൂ​രു സ്ട്രീ​റ്റി​ല്‍ സു​ര്‍ളാ പാ​ണ്ട​യ്യ (40)യെ​യാ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജി​ല്ലാ പൊ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നി​ന്നാണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്.

Read Also : ചിന്നാറിൽ കാട്ടാന ആക്രമണത്തിൽ വിനോദ സഞ്ചാരിയ്ക്ക് ദാരുണാന്ത്യം

ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് ആണ് കേസിനാസ്പദമായ സംഭവം. ത​ല​യോ​ല​പ്പ​റ​മ്പ് ഭാ​ഗ​ത്ത് ന​ട​ന്ന വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട​യി​ല്‍ 92 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി കെ​ന്‍സ് സാ​ബു, ര​ഞ്ജി​ത്ത് എ​ന്നി​വ​രെ പൊലീ​സ് സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം​ ചെ​യ്ത​തി​ല്‍ നി​ന്നു​മാ​ണ് ഇ​വ​ര്‍ക്ക് ക​ഞ്ചാ​വ് സം​സ്ഥാ​ന​ത്തി​ന്‍റെ വെ​ളി​യി​ല്‍ നി​ന്നും എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത് സു​ര്‍ളാ പാ​ണ്ട​യ്യ ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍ന്നാ​ണ് ഇ​യാ​ളെ ആ​ന്ധ്ര​യി​ല്‍ നി​ന്നു പി​ടി​കൂ​ടി​യ​ത്.

വൈ​ക്കം എ​എ​സ്പി ന​കു​ല്‍ രാ​ജേ​ന്ദ്ര ദേ​ശ്മു​ഖ്, ത​ല​യോ​ല​പ്പ​റ​മ്പ് എ​സ്‌​ഐ ടി.​ആ​ര്‍. ദീ​പു, സി​പി​ഒ​മാ​രാ​യ ഗി​രീ​ഷ്, മു​ഹ​മ്മ​ദ് ഷെ​ബീ​ന്‍, പി.​ബി. അ​ഭി​ലാ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button