KeralaLatest NewsIndia

ജയ അരി ഉടനൊന്നും കേരളത്തിന് ലഭിക്കില്ല

തിരുവനന്തപുരം: മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട അരിയായ ജയ അരി ഉണ്ണാൻ ഇനിയും കാത്തിരിക്കണമെന്ന് സൂചന. ആന്ധ്രയിൽ നിന്നും ജയ ഇനം അരി ഉടൻ ഒന്നും കേരളത്തിനു ലഭിക്കില്ല. ജയ അരി ഉത്പാദനം തന്നെ ആന്ധ്രയിൽ നിർത്തിയതായും ഈ വിള ഇപ്പോൾ ക്യഷി ചെയ്യുന്നില്ലെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിലുമാ യി നടത്തിയ ചർച്ചയ്ക്കു ശേഷം ആന്ധ്ര ഭക്ഷ്യമന്ത്രി കെ.പി. നാഗേശ്വരറാവു വ്യക്തമാക്കി.

കേരളം ആവശ്യപ്പെട്ടത് അനുസരിച്ച് പ്രതിമാസം 3840 ടൺ ജയ അരി അടുത്ത തവണ വിളവെടുത്ത ശേഷം നൽകുമെന്ന് ആന്ധ്ര മന്ത്രി പറഞ്ഞു. രണ്ടു ലക്ഷം ഹെക്ടറിൽ കൃഷി ഇറക്കാനുള്ള ജയ അരിയുടെ വിത്ത് ശേഖരിച്ചിട്ടുണ്ട്. അതേസമയം, മറ്റ് അരി ഇനങ്ങളും കടല, വൻപയർ, മല്ലി, വറ്റൽമുളക്, പിരിയൻമുളക് തുടങ്ങിയവയും കേരളത്തിൽ എത്തിക്കാൻ ആന്ധ്ര സിവിൽ സപ്ലൈസ് കോർപ്പറേഷനും കേരള സിവിൽ സപ്ലൈസ് കോർപ്പറേഷനും തമ്മിൽ ധാരണ യിൽ എത്തി.

ഡിസംബർ മുതലാണ് ഇവ എത്തിക്കുക. ഉത്പന്നങ്ങൾക്ക് ആന്ധ്രയിലെ വിലയ്ക്കു പുറമേ ഗതാഗതചെലവും നൽകി ട്രെയിൻ മാർഗം എത്തിക്കാനാണു ധാരണ. ഭക്ഷ്യ സെക്രട്ടറി പി.എം. അലി അസ്ഗർ പാ ഷ, സപ്ലൈകോ എംഡി സഞ്ജീബ് കുമാർ പട്ജോഷി, സിവിൽ സപ്ലൈസ് കമ്മിഷണർ ഡി. സജിത്ബാബു തു ടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button