KollamLatest NewsKeralaNattuvarthaNews

ബൈക്കിൽ ട്രെയിലർ ലോറിയിടിച്ച് അച്ഛനും മകളും മരിച്ചു

കൊല്ലം: ബൈക്കിൽ ട്രെയിലർ ലോറിയിടിച്ച് അച്ഛനും മകളും മരിച്ചു. കൊല്ലം മൈലക്കാട് ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിനു പിന്നിൽ ട്രെയിലറിടിച്ച് ബൈക്ക് യാത്രികരായ ഗോപകുമാർ, മകൾ ഗൗരി എന്നിവരാണ് മരിച്ചത്. രാവിലെ ഒൻപതു മണിയോടെ പ്ലസ്ടു വിദ്യാർത്ഥിനിയായ ഗൗരിയെ സ്കൂളിൽ കൊണ്ടുവിടുന്നതിനായി പോകുമ്പോഴായിരുന്നു അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

ദേശീയപാതയിൽ തിരക്കേറിയ സമയത്താണ് അപകടം സംഭവിച്ചത്. ബൈക്കിൽ ഇടിച്ച ശേഷം ബൈക്കുമായി ട്രെയിലർ ലോറി 20 മീറ്ററോളം ദൂരം മുന്നോട്ടു നീങ്ങുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടമുണ്ടായ സ്ഥലത്തുനിന്ന് 100 മീറ്റർ മാത്രം ദൂരെയാണ് ഗോപകുമാറും കുടുംബവും താമസിക്കുന്നത്. ബൈക്കുമായി ദേശീയപാതയിലേക്ക് പ്രവേശിച്ചതിനു തൊട്ടുപിന്നാലെ, ട്രെയിലർ ലോറി പിന്നിലിടിക്കുകയായിരുന്നു.

ബഹിരാകാശ മേഖലയിലെ ആഗോള സഹകരണം: അബുദാബി സ്‌പേസ് ഡിബേറ്റിൽ പ്രധാനമന്ത്രി പങ്കെടുക്കും

അപകടത്തിനു കാരണം ലോറി ഡ്രൈവറുടെ അശ്രദ്ധയാണെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിന് ശേഷം മുന്നോട്ടു നീങ്ങിയ ലോറി, നാട്ടുകാരും മറ്റു വാഹനങ്ങളിലുള്ളവരും ബഹളം വച്ചതോടെയാണ് നിർത്തിയത്. ദേഹത്തുകൂടി ലോറി കയറിയിറങ്ങിയ ഗോപകുമാർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതര പരുക്കുകളോടെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗൗരിയുടെ ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button