Latest NewsUAENewsInternationalGulf

ബഹിരാകാശ മേഖലയിലെ ആഗോള സഹകരണം: അബുദാബി സ്‌പേസ് ഡിബേറ്റിൽ പ്രധാനമന്ത്രി പങ്കെടുക്കും

അബുദാബി: ബഹിരാകാശ മേഖലയിലെ ആഗോള സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന അബുദാബി സ്പേസ് ഡിബേറ്റിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഡിസംബർ 5, 6 തീയതികളിൽ അബുദാബിയിൽ വെച്ചാണ് സ്‌പേസ് ഡിബേറ്റ് നടക്കുന്നത്. വെർച്വലായാണ് പ്രധാനമന്ത്രി ഡിബേറ്റിൽ പങ്കെടുക്കുന്നത്. ഇസ്രയേൽ പ്രസിഡന്റ് യിസാക് ഹെർസോഗും ചടങ്ങിൽ പങ്കെടുക്കും. ബഹിരാകാശ രംഗത്തെ ആഗോള വിദഗ്ധരുടെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടാകും.

Read Also: ഗ്ലോബല്‍ ഹെല്‍ത്ത് ഐപിഒയില്‍ അപേക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്ത്? വിദഗ്ധര്‍ വ്യക്തമാക്കുന്നു

ബഹിരാകാശ ഗവേഷണം ഉൾപ്പെടെ തന്ത്രപ്രധാന മേഖലയിൽ ആഗോള സഹകരണം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അബുദാബി സ്‌പേസ് ഡിബേറ്റ് നടക്കുന്നത്. ഇന്ത്യ, യുഎസ്, ബ്രിട്ടൻ, കൊറിയ, ഫ്രാൻസ്, ജപ്പാൻ, റുവാണ്ട, പോർച്ചുഗൽ, സൗദി തുടങ്ങിയ രാജ്യങ്ങളിലെ 250 ബഹിരാകാശ ഏജൻസികളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.

Read Also: നെതന്യാഹുവിന്റെ വിജയവാര്‍ത്ത വന്നതോടെ ഗാസയില്‍ നിന്നും റോക്കറ്റാക്രമണം

shortlink

Related Articles

Post Your Comments

Related Articles


Back to top button