Latest NewsUAENewsInternationalGulf

സാമ്പത്തിക ഭദ്രതയില്ലാത്ത സ്വകാര്യ ജീവനക്കാർക്കും ഇൻഷുറൻസ് നിർബന്ധം: തീരുമാനവുമായി യുഎഇ

അബുദാബി: സാമ്പത്തിക ഭദ്രതയില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇൻഷുറൻസ് നിർബന്ധമാക്കാനൊരുങ്ങി യുഎഇ. തൊഴിലാളികളുടെ എണ്ണവും കമ്പനിയുടെ നിലനിൽപും അടിസ്ഥാനമാക്കി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. പുതിയ വിസ എടുക്കുമ്പോഴും നിലവിലുള്ളവ പുതുക്കുമ്പോഴും ഇൻഷുറൻസ് നിർബന്ധമാക്കും.

Read Also: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സില്‍ പരാതി: നിയമനങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യം

മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന നടത്തി സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും നടപടി സ്വീകരിക്കുന്നത്. സുരക്ഷിത സ്ഥാപനങ്ങൾക്ക് നിലവിലെ ബാങ്ക് ഗ്യാരണ്ടി സംവിധാനം തുടരുകയോ ഇൻഷൂറൻസ് പദ്ധതിയിലേക്ക് മാറുകയോ ചെയ്യാം.

ഒരു തൊഴിലാളിക്ക് 20,000 ദിർഹമാണ് കൂടിയ ഇൻഷൂറൻസ് പരിധി. കമ്പനി പാപ്പരാവുകയോ പ്രവർത്തനം നിലയ്ക്കുകയോ ചെയ്താൽ ഇൻഷൂറൻസ് തുകയിൽ നിന്ന് തൊഴിലാളികളുടെ ശമ്പള കുടിശ്ശികയും സേവനാന്ത ആനുകൂല്യങ്ങളും നൽകുന്നതാണ്.

Read Also: തോന്നിവാസം, അടിമുടി അഴിമതിയുടെ പര്യായമായ മേയർ: കോർപ്പറേഷനിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമിച്ചത് വിവാദമാകുമ്പോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button