Latest NewsIndia

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ നേഗി അന്തരിച്ചു. 106 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഹിമാചൽ പ്രദേശിലെ കിന്നൗർ നിവാസിയായിരുന്നു നേഗി. വരാനിരിക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായി നവംബർ 2 ന് അദ്ദേഹം പോസ്റ്റൽ വോട്ടും രേഖപ്പെടുത്തിയിരുന്നു.

അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾക്കുള്ള ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം നടത്തി വരികയാണെന്നും ആദരപൂർവ്വം വിട നൽകുമെന്നും ജില്ലാ കളക്ടർ ആബിദ് ഹുസൈൻ അറിയിച്ചു. 1917 ജൂലൈ ഒന്നിന് ജനിച്ച നേഗി കൽപ്പയിൽ സ്‌കൂൾ അധ്യാപകനായി ജോലി ചെയ്തു. 1947-ൽ ബ്രിട്ടീഷ് ഭരണം അവസാനിച്ചതിന് ശേഷം 1951-ൽ ഇന്ത്യ ആദ്യമായി പൊതുതെരഞ്ഞെടുപ്പ് നടത്തിയപ്പോൾ, ഒക്ടോബർ 25-ന് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത് നേഗിയായിരുന്നു.

ആ ആദ്യ തിരഞ്ഞെടുപ്പിന്റെ ഭൂരിഭാഗം പോളിംഗും നടന്നത് 1952 ഫെബ്രുവരിയിലാണെങ്കിലും. ഹിമാചലിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കാലാവസ്ഥ പ്രതികൂലമാകുമെന്നതിനാൽ അഞ്ച് മാസം മുമ്പ് വോട്ടെടുപ്പ് നടത്തിയിരുന്നു. ഹിന്ദി ചിത്രമായ സനം റേയിലും ശ്യാം ശരൺ നേഗി ഒരു പ്രധാന വേഷം ചെയ്തിരുന്നു.

shortlink

Post Your Comments


Back to top button