Latest NewsNewsIndia

ജമ്മു കശ്മീരിൽ അൽ ഖ്വയ്ദ ഭീകരനെ അറസ്റ്റ് ചെയ്തു

ജമ്മുകശ്മീർ: കശ്മീരിൽ അൽ ഖ്വയ്ദ ഭീകരനെ അറസ്റ്റ് ചെയ്ത് പോലീസ്. പശ്ചിമ ബംഗാൾ സ്വദേശിയായ അമീറുദ്ദീൻ ഖാനെയാണ് ജമ്മുകശ്മീരിലെ റംബാൻ ജില്ലയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഭീകര സംഘടനയായ അൽ ഖ്വായ്ദയുമായി ബന്ധമുള്ളതായി ജമ്മു പോലീസ് അറിയിച്ചു. പശ്ചിമ ബംഗാളിലെ മഷിത ഹൗറയിലാണ് അമീറുദ്ദീൻ ഖാൻ താമസിക്കുന്നത്.

പിടിയിലായ അമീറുദ്ദീൻ ഖാനിൽ നിന്ന് ചൈനീസ് ഗ്രനേഡ് കണ്ടെടുത്തതായും പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ 7/25 ഇന്ത്യൻ ആയുധ നിയമം, സെക്ഷൻ 4 സ്ഫോടനാത്മക നിയമം, 13, 20 യുഎപിഎ എന്നീ വകുപ്പുകൾ പ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button