Latest NewsNewsIndia

അമ്മയുടെ മടിയില്‍ നിന്നും ഏഴുമാസക്കാരനെ തട്ടിയെടുത്ത റേഷന്‍ വ്യാപാരി പിടിയില്‍

കുട്ടിയെ കടയില്‍ കൊണ്ടുപോയി പുതിയ വസ്ത്രം ധരിപ്പിച്ച ശേഷമാണ് ഇയാള്‍ വീട്ടിലേയ്ക്ക് കൊണ്ടു പോയത്

ലക്‌നൗ : ഭാര്യയ്ക്ക് സമ്മാനം നല്‍കാന്‍ ഭിക്ഷാടക സംഘത്തിലെ കുട്ടിയെ തട്ടിയെടുത്ത റേഷന്‍ വ്യാപാരി അറസ്റ്റില്‍. യുപിയിലെ സഹറന്‍പൂരിലാണ് അമ്മയുടെ മടിയില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത് . റേഷന്‍ വ്യാപാരി ഓംപാലാണ് സംഭവത്തില്‍ അറസ്റ്റിലായത് . കുട്ടിയെ കടയില്‍ കൊണ്ടുപോയി പുതിയ വസ്ത്രം ധരിപ്പിച്ച ശേഷമാണ് ഇയാള്‍ വീട്ടിലേയ്ക്ക് കൊണ്ടു പോയത് .

Read Also:‘ശവപ്പെട്ടി തയ്യാറാക്കി വെച്ചോളൂ’ ശ്രീനിവാസൻ കൊലപാതക കേസ് അന്വേഷിക്കുന്ന ഡിവൈഎസ്‍പിക്ക് വധഭീഷണി

മിഷന്‍ കോമ്പൗണ്ട് ക്യാമ്പ് കോളനിയില്‍ ഇരിക്കുകയായിരുന്ന ഹിന എന്ന യുവതിയില്‍ നിന്നാണ് 7 മാസം പ്രായമുള്ള മകന്‍ ശിവയെ തട്ടിക്കൊണ്ടുപോയത്. അവിടെ എത്തിയ ഓം പാല്‍ ഹിനയോട് കുഞ്ഞിനെ ഒന്ന് കാണിക്കാന്‍ ആവശ്യപ്പെട്ടിരുന്നു . തുടര്‍ന്ന് ഹിന തുണികള്‍ മാറ്റി കുഞ്ഞിനെ കാണിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓം പാല്‍ കുഞ്ഞിനെ എടുത്തുകൊണ്ട് രക്ഷപെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഓം പാലിനെ പിടികൂടിയത് .

ഭിക്ഷാടക സംഘത്തിലെ കുഞ്ഞായതിനാല്‍ പരാതി ഉണ്ടാവില്ലെന്ന് കരുതിയതായും ഓം പാല്‍ പറഞ്ഞു. ആദ്യ ഭാര്യയില്‍ മൂന്ന് പെണ്‍മക്കളുള്ള ഓം പാല്‍ ഒരു പുത്രന്‍ ജനിക്കാനായി രണ്ടാമതും വിവാഹം കഴിച്ചു, എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളുണ്ടായില്ല. തുടര്‍ന്ന് കുട്ടിയെ ദത്തെടുക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടു . ഈ സാഹചര്യത്തില്‍ ഭാര്യയുടെ ആഗ്രഹം നിറവേറ്റാനാണ് ഓം പാല്‍ കുട്ടിയെ മോഷ്ടിച്ചത് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button