KeralaLatest NewsNews

പാലക്കാട് കൽപാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും

പാലക്കാട്: പ്രസിദ്ധമായ പാലക്കാട് കൽപാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. പ്രളയവും കൊവിഡും കാരണം മൂന്ന് വർഷം പരിമിതപ്പെടുത്തിയ രഥോത്സവം ഇത്തവണ വർണ്ണാഭമായാണ് ആഘോഷിക്കുന്നത്. ഉത്സവത്തിന് ഇന്ന് കൊടിയേറുന്നതോടെ ഗ്രാമം പത്തുദിവസത്തോളം നീണ്ടുനിൽക്കുന്ന ഉത്സവലഹരിയിലാവും.

14, 15, 16 തിയതികളിലാണ് രഥോത്സവം. വിശാലാക്ഷീസമേത വിശ്വനാഥക്ഷേത്രത്തിൽ ഇന്ന് രാവിലെ 10.30-ന് ശേഷമാണ് കൊടിയേറ്റം. ചന്ദ്രഗഹണമായതിനാൽ, നടയടച്ചാൽ പിന്നീട് വൈകീട്ട് ഏഴിനാവും നട തുറക്കുക.

പഴയ കല്പാത്തി ലക്ഷ്മീനാരായണപെരുമാൾ ക്ഷേത്രത്തിലും മന്തക്കര മഹാഗണപതി ക്ഷേത്രത്തിലും രാവിലെ 10.30നും 11.00നും ഇടയിലാണ് കൊടിയേറ്റം. ചാത്തപ്പുരം പ്രസന്നഗണപതി ക്ഷേത്രത്തിൽ രാവിലെ 9.30നും 10.30നും ഇടയിലാണ് കൊടിയേറ്റം നടക്കുക.

shortlink

Post Your Comments


Back to top button