Kallanum Bhagavathiyum
Latest NewsNewsIndiaNews

കാമുകിയെ ചൊല്ലി ബാല്യകാല സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു

അസ്ലം സുഹൃത്തിന്റെ ലിംഗം ഛേദിച്ച് വായില്‍ തിരുകി വെച്ചു

ഭീവണ്ടി : കാമുകിയെ ചൊല്ലി ബാല്യകാല സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് ഹോട്ടല്‍ ഉടമയായ ഷമീം അന്‍സാരിയെ സുഹൃത്തായ അസ്ലം കുത്തി കൊലപ്പെടുത്തിയത്.

Read Also: വ്യാജ യാത്രാ രേഖകൾ നിർമ്മിച്ചു നൽകി യുവതികളെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ഏജൻ്റ് അറസ്റ്റിൽ

കൊലപാതകത്തിന് ശേഷം അസ്ലം സുഹൃത്തിന്റെ ലിംഗം ഛേദിച്ച് വായില്‍ തിരുകുകയും ചെയ്തു. ഞായറാഴ്ച രാത്രിയിലാണ് ദാരുണമായ സംഭവമുണ്ടായത്.

കാമുകിമാരെ പങ്കിടുന്നതിനെച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ വഴക്കിട്ടതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊല്ലപ്പെട്ടയാള്‍ക്ക് അഞ്ചോളം കാമുകിമാരുണ്ടായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. പ്രണയത്തെ ടൈംപാസാക്കി കണ്ട ഇയാളോട് ഒരു പെണ്‍കുട്ടിയോട് തനിക്ക് ഇഷ്ടമാണെന്നും, വിട്ടുതരണമെന്നുമാണ് അസ്ലം ആവശ്യപ്പെട്ടത്. എന്നാല്‍ ഷമി അവളെ ഉപേക്ഷിക്കാന്‍ തയ്യാറല്ലായിരുന്നു. ഇതോടെ ദേഷ്യം വന്ന പ്രതി കത്തിയെടുത്ത് കുത്തുകയായിരുന്നു. ഹോട്ടല്‍ തൊഴിലാളിയാണ് മരിച്ച നിലയില്‍ ഷമീമിനെ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button