Latest NewsKeralaNews

ഡാമില്‍ ചാടിയ അധ്യാപകനെ രക്ഷപ്പെടുത്തി ഓട്ടോയില്‍ ഇരുത്തി: വീണ്ടും ചാടി മരിച്ചു, സംഭവം മൂന്നാറിൽ

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം.

മൂന്നാര്‍: ജീവനൊടുക്കാൻ ഡാമിൽ ചാടിയ അധ്യാപകനെ ആദ്യം രക്ഷിച്ചെങ്കിലും വീണ്ടും ചാടി മരിച്ചു. ഇടുക്കി മൂന്നാറിൽ കണ്ണന്‍ദേവന്‍ കമ്ബനി ചൊക്കനാട് എസ്‌റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ എ ഗണേശന്‍ (48) ആണ് മരിച്ചത്. ആദ്യം ഡാമില്‍ ചാടിയ ഗണേശനെ രക്ഷപ്പെടുത്തിയെങ്കിലും അല്‍പസമയത്തിനുശേഷം വീണ്ടും ചാടുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. ബൈക്കിലെത്തിയ ഗണേശന്‍ ഹെഡ് വര്‍ക്‌സ് ഡാമിലേക്കു ബൈക്കുമായി വീഴുകയായിരുന്നു. ഇത് കണ്ട രമേഷ് എന്ന ഓട്ടോ ഡ്രൈവര്‍ ഇയാളെ രക്ഷപ്പെടുത്തി. തുടര്‍ന്ന് റോഡിലെത്തിച്ച്‌ മറ്റൊരു ഓട്ടോയില്‍ കയറ്റിയിരുത്തി. എന്നാല്‍ ഓട്ടോയില്‍നിന്നും ചാടിയിറങ്ങി അഞ്ച് മീറ്ററോളം ഓടിയ ഗണേശന്‍ ഡാമിന്റെ ആഴമുള്ള ഭാഗത്തേക്കു വീണ്ടും ചാടുകയായിരുന്നു.

read also: ‘പോലീസ് മാമ്മൻമാർക്കൊപ്പം കൊഞ്ചിയും ചിരിച്ചും ടൂറിന് വന്നവൾക്ക് എന്ത് പേടി’: വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ്

ഓട്ടോ ഡ്രൈവര്‍മാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ എത്തുകയും അവരുടെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊക്കനാട് എസ്‌റ്റേറ്റിലെ എല്‍പി സ്‌കൂള്‍ അധ്യാപകനാണ് ഗണേശന്‍. ഇന്ന് ഉച്ചവരെ സ്‌കൂളില്‍ ക്ലാസെടുത്തശേഷം ടൗണില്‍ പോകണമെന്നു പറഞ്ഞാണ് ഇയാൾ സ്‌കൂളില്‍നിന്ന് ഇറങ്ങിയത്.

ഗണേശന്റെ അമ്മ മുത്തുമാരി രണ്ടു മാസങ്ങൾക്ക് മുൻപ് ജലാശയത്തില്‍ വീണു കണാതായി. ഇതിനു ശേഷം ഗണേശന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button