Latest NewsUAENewsInternationalGulf

വർക്ക് പെർമിറ്റ് നേടണോ: തൊഴിൽ വൈദഗ്ധ്യ പരീക്ഷ നിർബന്ധമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: വർക്ക് പെർമിറ്റ് നേടണമെങ്കിൽ ഇനി തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിക്കുന്ന പരീക്ഷ നിർബന്ധമാണെന്ന് കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവറാണ് ഇക്കാര്യം അറിയിച്ചത്. എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും അടങ്ങുന്ന രണ്ടു ഘട്ടങ്ങളുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Read Also: ടി20 ലോകകപ്പിൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനവുമായി സൂര്യകുമാർ യാദവ്: പിന്നിൽ മുംബൈക്കാരനായ പരിശീലകന്‍റെ തന്ത്രങ്ങൾ

അതാത് രാജ്യങ്ങളിലെ കുവൈത്ത് എംബസി മുഖേനയാണ് എഴുത്തു പരീക്ഷ നടക്കുന്നത്. കുവൈത്തിൽ എത്തിയതിന് ശേഷവുമാകും പ്രായോഗിക പരീക്ഷ നടത്തുക. ഇതിനായി പ്രത്യേക സ്മാർട് സംവിധാനം സജ്ജമാക്കും. പരീക്ഷണാർഥം ആദ്യഘട്ടത്തിൽ 20 തൊഴിൽ വിഭാഗങ്ങളിലാണ് നിയമം നടപ്പാക്കുന്നത്. പിന്നീട് മറ്റ് തസ്തികകളിലേക്കും തീരുമാനം വ്യാപിപ്പിക്കും.

അതേസമയം, വൈദഗ്ധ്യ പരിശോധനയിൽ പരാജയപ്പെടുന്നവർക്കു രാജ്യം വിടാൻ മതിയായ സാവകാശം നൽകും. നിയമം കർശനമാക്കിയാൽ മതിയായ യോഗ്യതയില്ലാതെ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾക്ക് രാജ്യം വിടേണ്ടിവരുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

Read Also: വന്ദേ ഭാരത് എക്സ്പ്രസില്‍ അസദുദ്ദീന്‍ ഒവൈസിക്ക് നേരെ കല്ലേറുണ്ടായെന്ന് ആരോപണം: നിഷേധിച്ച് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button