Latest NewsNewsTechnology

ജിമെയിൽ അടിമുടി പരിഷ്കരിക്കാനൊരുങ്ങി ഗൂഗിൾ, പുതിയ മാറ്റങ്ങൾ അറിയാം

തീം, ഇൻബോക്സ് ടൈപ്പ് തുടങ്ങിയവയിലും ഉപയോക്താവിന് മാറ്റങ്ങൾ വരുത്താൻ കഴിയും

ജിമെയിൽ അടിമുടി പരിഷ്കരിക്കാനൊരുങ്ങി പ്രമുഖ ടെക് ഭീമനായ ഗൂഗിൾ. വിവിധ സേവനങ്ങളെ ഏകോപിപ്പിച്ച് പുതിയ ഇന്റർഫെയ്സാണ് ജിമെയിലിന് നൽകുക. റിപ്പോർട്ടുകൾ പ്രകാരം, പഴയ രൂപത്തിലേക്ക് തിരികെ പോകാൻ കഴിയാത്ത വിധം ജിമെയിലിന്റെ ഒറിജിനൽ വ്യൂ മാറ്റിയാണ് പുതിയ പരിഷ്കരണം. ഈ മാസം തന്നെ ഡിഫോൾട്ട് വ്യൂവായി പുതിയ ഇന്റർഫേസ് നിലവിൽ വരും.

ജിമെയിൽ മാത്രം വേണ്ടവർക്കും, ജിമെയിലിനോടൊപ്പം മറ്റു സേവനങ്ങൾ വേണ്ടവർക്കും, അവരവരുടെ ഇഷ്ടാനുസരണം മാറ്റങ്ങൾ വരുത്താൻ കഴിയുന്നതാണ്. വിവിധ സേവനങ്ങൾ വേണ്ടവർക്ക് ജിമെയിൽ, ചാറ്റ്, ഗൂഗിൾ മീറ്റ് എന്നിവ ഒരിടത്ത് തന്നെ ലഭിക്കും. വിൻഡോയുടെ ഇടത്ത് ഭാഗത്താണ് ഈ ക്രമീകരണങ്ങൾ ഉൾപ്പെടുത്തുക.

Also Read: രാജ്യത്തിന്റെ അമ്പതാം ചീഫ് ജസ്റ്റിസായി അധികാരമേറ്റ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

തീം, ഇൻബോക്സ് ടൈപ്പ് തുടങ്ങിയവയിലും ഉപയോക്താവിന് മാറ്റങ്ങൾ വരുത്താൻ കഴിയും. വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിൾ പുതിയ പരിഷ്കരണങ്ങൾ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button