Latest NewsNewsBusiness

ലുലു ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്: സ്വർണപ്പണയ വായ്പാ രംഗത്ത് ചുവടുറപ്പിക്കുന്നു

ലുലു ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ് ലുലു ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്

കേരളത്തിലെ സ്വർണപ്പണയ വായ്പാ രംഗത്തെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനൊരുങ്ങി ലുലു ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ലുലു ഫിൻസെർവ് ബ്രാൻഡിന് കീഴിൽ നൽകുന്ന വായ്പാ സേവനങ്ങൾ, മറ്റ് സാമ്പത്തിക സേവനങ്ങൾ എന്നിവയാണ് വിപുലീകരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ലുലു ഫിൻസെർവ് ഇത്തരത്തിലുള്ള സാമ്പത്തിക സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ലുലു ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ് ലുലു ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ലുലു ഫിൻസെർവ് പ്രവർത്തിക്കുന്നത്. കേരളത്തിൽ മാത്രം 8 ബ്രാഞ്ചുകൾ ഉള്ള ലുലു ഫിൻസെർവ് 2021 നവംബർ മുതലാണ് സ്വർണപ്പണയ വായ്പകൾ നൽകിത്തുടങ്ങിയത്. പേഴ്സണൽ ലോൺ, കൺസ്യൂമർ ഡ്യൂറബൾ ലോൺ, വർക്കിംഗ് ക്യാപിറ്റൽ ലോൺ എന്നിവയാണ് വിപുലീകരിക്കാൻ പദ്ധതിയിടുന്നത്. ഇവയിൽ മഹിളാ ഗോൾഡ് ലോൺ സർവീസസ് ജനപ്രീതി നേടിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം, 12 ശതമാനം നിരക്കിലാണ് ഗോൾഡ് ലോൺ നൽകുന്നത്.

Also Read: ഒറ്റയടിക്ക് ജോലി നഷ്ടപ്പെട്ടത് പതിനായിരത്തിലധികം പേർക്ക്, മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ

ലുലു ഗ്രൂപ്പിന് പുറമേ, മുത്തൂറ്റ് ഗ്രൂപ്പ്, മണപ്പുറം ഫിനാൻസ് തുടങ്ങിയവ സ്വർണപ്പണയ വായ്പകൾ നൽകുന്നുണ്ട്. ലുലു ഗ്രൂപ്പ് പ്രവർത്തനം ശക്തമാക്കിയതോടെ സ്വർണപ്പണയ വായ്പാ രംഗത്ത് മത്സരങ്ങൾ ശക്തമാക്കാനുള്ള സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button